കോട്ടയം: രാജ്യാന്തര മാസ്‌റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്നു കോട്ടയത്ത് തുടക്കമാകും. 28 വരെ നീളുന്ന ടൂര്‍ണമെന്റ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രണ്ട് കോര്‍ട്ടികളിലായാണു നടക്കുന്നത്. നിയമസഭാ സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കും.
സജി എബ്രഹാം,റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്, കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു ഗുരുക്കള്‍, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ലൈഫ് ടൈം പ്രസിഡന്റ് പി. ജെ. സണ്ണി, കെ.ബി.എ. ഓണറബിള്‍ സെക്രട്ടറി പി.സി. ആന്റണി, ജോര്‍ജ് ജേക്കബ് പുരയ്‌ക്കല്‍ എന്നിവര്‍ സംസാരിക്കും. ശ്രീലങ്കയില്‍നിന്ന് എട്ട് ടീമുകളും യു.എ.ഇയിലെ ആറ് ടീമുകളും ഇത്തവണ കോട്ടയത്തെത്തും. ലീഗ് കം നോക്കൗട്ട് ഫോര്‍മാറ്റില്‍ 130 ലധികം മത്സരങ്ങള്‍ അരങ്ങേറും.





