
മൂവാറ്റുപുഴ: എം.സി. റോഡില്‍ മൂവാറ്റുപുഴയ്ക്കും പെരുമ്പാവൂരിനും മധ്യേ പള്ളിച്ചിറങ്ങരയില്‍ കെ.എസ്.ആര്.ടി.സി. ബസിന് പിന്നില്‍ മിനിലോറി ഇടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്.
തിരുവനന്തപുരത്തു നിന്നും ആലുവയിലേക്ക് വരികയായിരുന്ന ഡിറ്റര്‍ജന്റ് കമ്പനിയുടെ ഐഷര്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഹാഫിസിനാണ് (32) പരുക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസ് പള്ളിച്ചിറങ്ങരയില്‍ യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയതായിരുന്നു. ഈ സമയമാണ് പിന്നാലെ വന്ന മിനിലോറി ബസിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു.
പരുക്കേറ്റ ഡ്രൈവര്‍ ഹാഫിസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ആര്‍ക്കും പരിക്കുകളില്ല. അപകടത്തെ തുടര്‍ന്ന് എം.സി. റോഡില്‍ ചെറിയ രീതിയില്‍ ഗതാഗത തടസമുണ്ടായി.
മൂവാറ്റുപുഴ: എം.സി. റോഡില്‍ മൂവാറ്റുപുഴയ്ക്കും പെരുമ്പാവൂരിനും മധ്യേ പള്ളിച്ചിറങ്ങരയില്‍ കെ.എസ്.ആര്.ടി.സി. ബസിന് പിന്നില്‍ മിനിലോറി ഇടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്.
തിരുവനന്തപുരത്തു നിന്നും ആലുവയിലേക്ക് വരികയായിരുന്ന ഡിറ്റര്‍ജന്റ് കമ്പനിയുടെ ഐഷര്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഹാഫിസിനാണ് (32) പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസ് പള്ളിച്ചിറങ്ങരയില്‍ യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയതായിരുന്നു. ഈ സമയമാണ് പിന്നാലെ വന്ന മിനിലോറി ബസിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. പരുക്കേറ്റ ഡ്രൈവര്‍ ഹാഫിസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ആര്‍ക്കും പരിക്കുകളില്ല. അപകടത്തെ തുടര്‍ന്ന് എം.സി. റോഡില്‍ ചെറിയ രീതിയില്‍ ഗതാഗത തടസമുണ്ടായി.
പടം...ആക്സിഡന്റ്
ക്യാപ്ഷന്‍
പള്ളിച്ചിറങ്ങരയില്‍ കെ.എസ്.ആര്.ടി.സി. ബസിന് പിന്നില്‍ മിനിലോറി ഇടിച്ച് ഉണ്ടായ അപകടത്തില്‍ തകര്‍ന്ന മിനിലോറി.




