
ബെൽഫാസ്റ്റ്: അയർലൻഡിനെതിരേ നടക്കുന്ന ടി20 പരമ്പര ഇന്ന് ആരംഭിക്കുമ്പോൾ ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുമോ എന്ന് കാത്തിരിക്കയാണ് ആരാധകർ. യുവതാരം വൈഭവ് സൂര്യവംശി ടീമിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. 776 റൺസുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ഒരു ഐ.പി.എൽ. സീസണിനും ഇന്ത്യ എ-യ്ക്കായയി ശ്രീലങ്കയ്ക്കെതിരേ നടത്തിയ വെടിക്കെട്ട് പ്രകടനത്തിനും ശേഷമാണ് സൂര്യവംശിയുടെ വരവ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ താരം നടത്തിയ വെടിക്കെട്ട് പ്രകടനം ഇന്ന് അയര്‍ലൻഡിനെതിരെയും ആവർത്തിക്കുമോ എന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. ഇന്ത്യൻ സീനിയർ ടീമിൽ ഇടംപിടിക്കുന്നു ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തം പേരിൽ കുറിച്ചുകൊണ്ടാണ് വൈഭവ് ഇന്ന് മൈതാനത്തിറങ്ങാൻ തയ്യാറെടുക്കുന്നത്.
പുറത്തുവരുന്ന കാലാവസ്ഥ പ്രവചനം അനുസരിച്ച് ശക്തമായ കാറ്റിനോ മറ്റ് പ്രീതികൂല സാഹചര്യങ്ങളോ ഇല്ലെന്നത് ആശ്വാസമാണ്. എന്നാൽ ഇടക്ക് ഇടക്ക് എത്തുന്ന മഴ മത്സരത്തെ എങ്ങനെ ബാധിക്കും എന്നത് പ്രവചിക്കാനാകില്ല. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളിലായി ബെൽഫാസ്റ്റിലെ കാലാവസ്ഥ തുടരെ മാറുന്നത് കൃത്യമായ പ്രവചനം അസാധ്യമാക്കുന്നുണ്ട്. എങ്കിലും മത്സരം ഉപേക്ഷിക്കേണ്ട വിധത്തിൽ മഴ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നതാണ് പ്രതീക്ഷ.
അതേസമയം മത്സരത്തില്‍ വൈഭവ് കളിക്കില്ലെന്ന നിഗമനത്തിലാണ് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. വൈഭവ് ടീമിലെത്തുമ്പോള്‍ മികച്ച ഫോമിലുള്ളവരെ ഒഴിവാക്കുന്നതിലെ പ്രശ്നവും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പുതിയ താരങ്ങള്‍ വന്നുകൊണ്ടിരിക്കും. അതാണ് ബിസിസിഐയുടെ ഘടന. വൈഭവ് സൂര്യവംശിക്ക് ടീമില്‍ ഇടം ലഭിച്ചാല്‍ സഞ്ജു, അഭിഷേക്, ഇഷാന് കിഷന് ഇവരിലൊരാള്‍ പുറത്തിരിക്കേണ്ടിവരും. ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങളാണ് മൂവരും.






