കിഴക്കമ്പലം: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ണ്മ ഉന്നതികളുടെ സമഗ്ര വികസനത്തിനായി വി.പി. സജീന്ദ്രന് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഉയരെ ഉന്നതി പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ വീപ്പനാട്ട് കോളനിയില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു.
അദാലത്തില്‍ ചികിത്സാ സഹായം, വീട് അറ്റകുറ്റപ്പണി, ഭൂമിയുടെ തരംമാറ്റം, അതിര്‍ത്തി തര്‍ക്കങ്ങള്‍, സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവരുടെ പ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 48 പരാതികളാണ് ലഭിച്ചത്. ലഭിച്ച പരാതികളില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ച് കൃത്യമായ പരിഹാരം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് സംഭവസ്ഥലത്തു വെച്ചുതന്നെ എം.എ.ല്‍.എ നിര്‍ദ്ദേശം നല്കി. പരാതികളിന്മേലുള്ള തുടര്‍നടപടികള്‍ സമയബന്ധിതമായി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. അദാലത്തിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഐ.കെ. രാജു, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. കുഞ്ഞുമുഹമ്മദ്, വൈസ് പ്രസിഡന്റ് ശ്യാമള സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിര്‍മ്മല സിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എ. നവാസ്, കെ.എം. ഉല്ലാസ്, കെ.കെ. ഷാജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി, ഡി.സി.സി. അംഗം കെ.കെ. പ്രഭാകരന്, കെ.എം. പരീത് പിള്ള, കെ.ജി. മന്മഥന്, കെ.എം. വീരാക്കുട്ടി എന്നിവര്‍ സംസാരിച്ചു.




