
മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്ന് കണ്ടെടുത്ത് സ്റ്റേഷനില്‍ ഏല്‍പ്പിച്ചും കളഞ്ഞുകിട്ടിയുമുള്ള സ്വര്‍ണമാണ് ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടത്.
സ്റ്റേഷനില്‍ സ്വര്‍ണാഭരണങ്ങള്‍ ഇല്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2018 മുന്‍പും ശേഷവും വിവിധ സമയങ്ങളിലായി ലഭിച്ച സ്വര്‍ണമാണ് ഇത്തരത്തില്‍ അപ്രത്യക്ഷമായത്.
2026 ഫെബ്രുവരിയില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്വര്‍ണ നഷ്ടം ആദ്യമായി രേഖപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന വിലയേറിയ ആഭരണങ്ങളുടെ നഷ്ടം ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്.
സംഭവത്തില്‍ മുന്‍പ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഒരു പ്രധാന ഉദ്യോഗസ്ഥനിലേക്കാണ് പ്രാഥമികമായി സംശയം നീളുന്നത്. നിയമവിരുദ്ധമായി സ്വര്‍ണം കടത്തിയെന്ന സൂചനകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






