ന്യൂയോർക്ക്: ലോകകപ്പിൽ ചരിത്രമെഴുതി നോക്കൗട്ട് (റൗണ്ട് ഓഫ് 32) യോഗ്യത നേടിയിരിക്കുകയാണ് കുഞ്ഞൻ ദ്വീപ് രാഷ്ട്രമായ കേപ് വെർദെ. ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന നേട്ടവും ഇതോടെ അവർ സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഗോളില്ലാ സമനിലയിൽ തളച്ചാണ് ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനക്കാരായി കേപ് വെർദെ നോക്കൗട്ടിലേക്ക് മുന്നേറിയത്.
എന്നാൽ, നോക്കൗട്ടിൽ അവരെ കാത്തിരിക്കുന്നത് നിലവിലെ ലോകചാമ്പ്യൻമാരായ ലിയോണൽ മെസിയുടെ അർജന്റീനയാണ്. മത്സരത്തിന് മുന്നോടിയായി അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി കേപ് വെർദെയുടെ ഗോൾകീപ്പറും ലോകകപ്പിലെ ശ്രദ്ധേയ താരവുമായ വോസിഞ്ഞ രംഗത്തെത്തി.
തങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും ലോകത്തിലെ ഏത് വമ്പൻ ടീമിനെതിരെയും പൊരുതാൻ തങ്ങൾക്ക് കഴിവുണ്ടെന്നും വോസിഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Comments