
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം ക്രിപ്റ്റോകറന്‍സി ഇടപാടുകളില്‍നിന്ന് 100 കോടിയിലധികം ഡോളര്‍ (ഏകദേശം 9,520 കോടി രൂപ) സമ്പാദിച്ചതായി അദ്ദേഹത്തിന്റെ 2025ലെ നിര്‍ബന്ധിത സാമ്പത്തിക വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട്.
927 പേജുകളുള്ള ഈ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടില്‍, സെലിബ്രേഷന് കോയിന്‍സ് എന്ന സ്ഥാപനത്തില്‍നിന്ന് 63.5 കോടി ഡോളര്‍ റോയല്‍റ്റിയായി ലഭിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ട്രംപ് ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയതും, പിന്നീട് മൂല്യം കുത്തനെ ഇടിഞ്ഞതുമായ സ്സ"ള്ളപ്പഗ്ഗ എന്ന മീം കോയിനു പിന്നില്‍ ഈ സ്ഥാപനമാണെന്നാണ് കരുതപ്പെടുന്നത്.
തന്റെ മക്കളും അദ്ദേഹത്തിന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫിന്റെ മക്കളും ചേര്‍ന്ന് സ്ഥാപിച്ച വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന ക്രിപ്റ്റോകറന്‍സി കമ്പനിയില്‍നിന്ന് 50 കോടിയിലധികം ഡോളര്‍ വരുമാനം ലഭിച്ചതായും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍നിന്നും ട്രംപ് ബ്രാന്‍ഡ് ഉല്പ്പന്നങ്ങളില്നിന്നും അദ്ദേഹം ദശലക്ഷക്കണക്കിന് ഡോളര്‍ വേറെയും സമ്പാദിച്ചു. എന്നാല്‍ പ്രസിഡന്റ് പദവി ഉപയോഗിച്ച് അദ്ദേഹം ലാഭമുണ്ടാക്കുകയാണെന്ന ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചു.
ട്രംപിന്റെ ഏറ്റവും പുതിയ സാമ്പത്തിക വെളിപ്പെടുത്തലില്നിന്നുള്ള വരുമാനം - ഇത് കുറഞ്ഞത് 220 കോടി ഡോളറോളം വരും - 2024ല്‍ അദ്ദേഹം വെളിപ്പെടുത്തിയ 60 കോടി ഡോളറിലധികം വരുന്ന വരുമാനത്തേക്കാള്‍ വളരെ കൂടുതലാണ്.
എന്നാല്‍, ട്രംപ് തന്റെ ബിസിനസുകള്‍ മക്കള്‍ നടത്തുന്ന ഒരു ട്രസ്റ്റിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയെ ലോകത്തിന്റെ 'ക്രിപ്റ്റോ തലസ്ഥാനം' ആക്കി മാറ്റിയതില്‍ പ്രസിഡന്റിന് അഭിമാനമുണ്ടെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി പ്രസ്താവനയില്‍ പറഞ്ഞു.
2021 വരെ ക്രിപ്റ്റോ കറന്‍സിയുടെ വിമര്‍ശകനായിരുന്നു ട്രംപ്. ബിറ്റ്കോയിനെ 'തട്ടിപ്പ്' എന്നും 'വരാനിരിക്കുന്ന ദുരന്തം' എന്നും അദ്ദേഹം വിളിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, അമേരിക്കയെ ക്രിപ്റ്റോ തലസ്ഥാനം ആക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം സ്വീകരിച്ച ആദ്യ നടപടികളിലൊന്ന് ക്രിപ്റ്റോ വ്യവസായത്തിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുക എന്നതായിരുന്നു.
ട്രംപ് ക്രിപ്റ്റോയില്‍നിന്ന് 100 കോടി ഡോളര്‍ സമ്പാദിച്ചത് 'അസാധാരണമായ' കാര്യമാണെന്നു ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ ഭരണകാലത്ത് വൈറ്റ് ഹൗസിലെ ചീഫ് എത്തിക്സ് അഭിഭാഷകനായിരുന്ന റിച്ചാര്‍ഡ് പെയിന്റര്‍ പ്രതികരിച്ചു.
'പണം സമ്പാദിക്കുന്ന കാര്യത്തില്‍ മുന്‍ പ്രസിഡന്റുമാരില്നിന്നു തികച്ചും വ്യത്യസ്തമായ സമീപനമാണ് അദ്ദേഹത്തിന്റേത്. ജിമ്മി കാര്‍ട്ടര്‍ തന്റെ നിലക്കടല കൃഷിത്തോട്ടം ഒരു ട്രസ്റ്റിന് കൈമാറി, ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റാകുന്നതിന് മുമ്പ് ടെക്സസ് റേഞ്ചേഴ്സിലെ തന്റെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. എന്നാല്‍ ട്രംപ് തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ കുടുംബ ക്രിപ്റ്റോ കമ്പനിയിലൂടെ അദ്ദേഹം വലിയ രീതിയില്‍ പണം സമ്പാദിക്കുന്നതായാണ് കാണുന്നത്.' - റേമണ്ട് ജെയിംസ് വെല്‍ത്ത് മാനേജ്മെന്റിന്റെ ൈപ്രവറ്റ് ക്ലയന്റ്സ് ഡയറക്ടറായ വില്‍ വാക്കര്ആര്നോട്ട് പ്രതികരിച്ചു.
ട്രംപിനെ ആദ്യം പ്രശസ്തിയിലേക്ക് നയിച്ച അദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍നിന്നുള്ള വരുമാനത്തെക്കാള്‍ വളരെ കൂടുതലാണ് ഇപ്പോള്‍ അദ്ദേഹത്തിനു ക്രിപ്റ്റോയിലൂടെ ലഭിക്കുന്ന വരുമാനം .
ഫേ്ലാറിഡയിലെ മാര്‍എലാഗോ ക്ലബ്ില്നിന്ന് 7.7 കോടി ഡോളറും ഡോറലിലെ ഗോള്‍ഫ് ക്ലബ്ില്നിന്ന് 12.2 കോടി ഡോളറും ട്രംപ് സമ്പാദിച്ചു.
ന്യൂജേഴ്സിയിലെ ബെഡ്മിന്‍സ്റ്റര്‍, ഫ്ലോറിഡയിലെ ജൂപ്പിറ്റര്‍, സ്കോട്ട്ലന്‍ഡിലെ ടേണ്‍ബെറി എന്നിവിടങ്ങളിലെ ഗോള്‍ഫ് ക്ലബ്ുകളില്നിന്ന് 3 കോടി ഡോളറിലധികം വീതവും അദ്ദേഹം നേടി.
സാമ്പത്തിക വെളിപ്പെടുത്തല്‍ പ്രകാരം മറ്റ് ബിസിനസ്സ് സംരംഭങ്ങളില്‍നിന്നും ട്രംപ് ദശലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ചിട്ടുണ്ട്.
ട്രംപ് ബ്രാന്‍ഡ് വാച്ചുകളുടെ റോയല്‍റ്റി ഇനത്തില്‍ 47 ലക്ഷം ഡോളറും, അതോടൊപ്പം ട്രംപ് ബ്രാന്‍ഡഡ് ബൈബിളുകള്‍, ട്രെയിനറുകള്‍ (ഷൂസ്), സുഗന്ധദ്രവ്യങ്ങള്‍, ഗിത്താറുകള്‍ എന്നിവയില്‍നിന്നുള്ള വരുമാനവും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രഥമ വനിത മെലാനിയ ട്രംപും 2025ലെ തന്റെ വരുമാനം ഈ വെളിപ്പെടുത്തലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തന്റെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട 'ലൈസന്‍സ് കരാറില്‍' നിന്ന് അവര്‍ 1.07 കോടി ഡോളര്‍ നേടി. ഡിജിറ്റല്‍ ചിത്രങ്ങളായ എന്‍എഫ്ടികളുടെ വില്‍പ്പനയിലൂടെ മറ്റൊരു 60 ലക്ഷം ഡോളര്‍ വരുമാനവും അവരുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിവിധ നിയമനടപടികളിലെ ഒത്തുതീര്‍പ്പുകളിലൂടെ ലഭിച്ച 8.65 കോടി ഡോളറോളം വരുന്ന വരുമാനവും പ്രസിഡന്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്.
900ലധികം പേജുകളുള്ള ട്രംപിന്റെ വാര്‍ഷിക ഫയലിങ് മുന്‍ഗാമികളുടേതിനേക്കാള്‍ വളരെ വലുതാണ്. ഉദാഹരണത്തിന്, ജോ ബൈഡന് അധികാരത്തിലിരുന്ന അവസാന പൂര്‍ണ വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ട് വെറും 11 പേജുകള്‍ മാത്രമായിരുന്നു




