ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ തെരുവു തെരുവുനായ്‌ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‌കാന്‍ജില്ല പൊതുജനാരോഗ്യ സമിതിയോഗത്തില്‍ തീരുമാനമായി. ഇതിനായി രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഒരു കാമ്പയിന്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത്‌സംയുക്‌ത പദ്ധതിയായി നടപ്പാക്കും.
ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍ അധ്യക്ഷനായി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി, ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിയമപരമായി നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമെ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 20 വര്‍ഷത്തെ ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നീ പകര്‍ച്ചവ്യാധികളുടെ തദ്ദേശസ്വയംഭരണ സ്‌ഥാപനം തിരിച്ചുള്ള കണക്കെടുത്തു വിശകലനം നടത്തി ഈ അസുഖങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്‌ത സ്‌ഥലങ്ങളില്‍ കാമ്പയിന്‍ മോഡില്‍ പ്രതിരോധ നടപടികളും ബോധവത്‌കരണവും നടപ്പാക്കും.
ജില്ലയിലെ ആര്‍.ഒ പ്ലാന്റുകളുടെ ലിസ്‌റ്റ് തയ്യാറാക്കി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ജല അതോറിറ്റിയും സംയുക്‌തമായി കുടിവെള്ള പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തും. പൊതുജനാരോഗ്യ നിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിയമ നടപടികളില്‍ കോടതി വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതിന്മേല്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നിയമ മന്ത്രി, നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ക്ക് കത്ത് നല്‍കാനും കേസുകളുടെ സ്വഭാവം അനുസരിച്ച് അദാലത്തിലേക്ക് വിടുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും തീരുമാനിച്ചു.
ജില്ലയിലെ എല്ലാ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരെയും പങ്കെടുപ്പിച്ചുകൊണ്ട് പകര്‍ച്ചവ്യാധി - പൊതുജനാരോഗ്യ നിയമ ബോധവത്‌ക രണം സംബന്ധിച്ച്‌ജൂലൈ27 ന് ജില്ലാ പഞ്ചായത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ഡോ. വിദ്യ പി.വി, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ദിലീപ്‌കുമാര്‍ എസ്.ആര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), ഡോ. ശ്രീജ ആര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), ഡോ. റംലത്ത്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. ബിനു, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്‌റ്റന്റ് ഡയറക്‌ടര്‍ സന്തോഷ് മാത്യു, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ശ എല്‍. സുസ്‌മിത, ടെക്‌നിക്കല്‍ അസിസ്‌റ്റന്റ് കെ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.




