മുട്ടം: ശക്‌തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടം. മുട്ടം കരിങ്കുന്നം പഞ്ചായത്ത് പ്രദേശങ്ങളില്‍ ചൊവ്വാഴ്‌ച്ച രാത്രിയിലാണ് നാശ നഷ്‌ടങ്ങള്‍ സംഭവിച്ചത്. തുടങ്ങനാട്ടില്‍ 11 കെ.വി വൈദ്യുതി തൂണ് മറിഞ്ഞ് കമ്പികള്‍ പൊട്ടി വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തില്‍ വൈദ്യുതി തൂണ്‍ ഉയര്‍ത്തി വിതരണം പുനസ്‌ഥാപിച്ചു. വിച്ചാട്ട് കവല എയ്‌ഞ്ചല്‍ വര്‍ക്ഷോപ്പിന് സമീപം ഷാരോണ്‍ ക്ലബ്ബിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞുവീണു.
മുണ്ടക്കവാതില്‍ - മറ്റത്തിപ്പാറ റൂട്ടില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞ് വീണ് തേക്ക് മരം കടപുഴകി. പ്രദേശത്തെ വിവിധ മേഖലകളിലെ വാഴ, കവുങ്ങ്, തേങ്ങ്, ഇഞ്ചി, കുരുമുളക്, കാപ്പി, പാവല്‍ ഉള്‍പ്പടെ നിരവധി ആളുകളുടെ കാര്‍ഷിക വിലകള്‍ക്കും നാശം സംഭവിച്ചു. നാശം സംഭവിച്ച സ്‌ഥലങ്ങളില്‍ ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്‌ഥര്‍ സന്ദര്‍ശിച്ചു




