
കട്ടപ്പന: ഇന്ധന വിലക്കയറ്റം പിന്‍വലിക്കുക, അധിക നികുതി കുറയ്‌ക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മോട്ടോര്‍ വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്‌റ്റ്ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.എസ് മോഹനന്‍ ഉദ്‌ഘാടനംചെയ്‌തു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും വര്‍ധിപ്പിച്ച ഇന്ധനവില കുറയ്‌ക്കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. 50 രൂപയ്‌ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ തുടര്‍ച്ചയായി വില കുത്തനെ വര്‍ധിപ്പിച്ച് ജനത്തെ ദ്രോഹിക്കുന്നു. രാജ്യത്തെ മോട്ടോര്‍ വ്യവസായം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. കോടിക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ വ്യവസായത്തെ സംരക്ഷിക്കാനോ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാനോ മോദി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ നയവും തകര്‍ച്ചയിലാക്കിയ മോട്ടോര്‍ വ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.ജെ ദേവസ്യ അധ്യക്ഷനായി. നേതാക്കളായ കെ.കെ കലേശന്‍, എം.സി ബിജു, കെ.വി ജോഷി, കെ.ആര്‍ സോദരന്‍, സി.ആര്‍. മുരളി, ലക്ഷ്‌മണന്‍, കെ.എസ് രാജീവ്, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പഴയ ബസ് സ്‌റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ഓട്ടോ ടാക്‌സി തൊഴിലാളികളും പ്രവര്‍ത്തകരും അണിനിരന്നു.



