കട്ടപ്പന: സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് മകനും സംഘവും പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്‌റ്റില്‍. തോപ്രാംകുടി പടമുഖം കൊച്ചുപറമ്പില്‍ മോഹന്‍ദാസിനെയാണ് മകന്‍ ദീപുവിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍നിന്നു തട്ടിക്കൊണ്ടുപോയത്. മോഹന്‍ദാസിന്റെ സഹോദരിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഇദ്ദേഹത്തെ കണ്ടെത്തിയത്. പാലക്കാട് മണ്ണാര്‍കാട് പാലവീട്ടില്‍ സുരേഷ്(25), മണ്ണാര്‍കാട് ഡിസൂസ വീട്ടില്‍ സെബാസ്‌റ്റിയന്‍(30) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.
മോഹന്‍ദാസിന്റെ മകന്‍ മകന്‍ ദീപു, സുഹൃത്ത് മുഹമ്മദ് ഫാസില്‍ എന്നിവര്‍ നേരത്തെ പിടിലായിരുന്നു. ഈ കേസില്‍ ഉള്‍പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മോഹന്‍ദാസും മകനുമായി കേസ് നിലവിലുണ്ട്. മോഹന്‍ദാസ് സഹോദരിക്കൊപ്പമാണു താമസിച്ചിരുന്നത്. അതിനിടെയാണ് ജൂണ്‍ 12ന് ദീപുവും സുഹൃത്തുക്കളും ചേര്‍ന്ന് മോഹന്‍ദാസിനെ തട്ടിക്കൊണ്ടുപോയി പാലക്കാടുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്.




