കോട്ടയം: സാങ്കേതികത വലിയ വികാസം പ്രാപിച്ച കാലത്തും മത്സരങ്ങളുടെ ലോകത്തുമാണ് നമ്മുടെ കുട്ടികള്‍ ജീവിക്കുന്നതെന്ന് കലക്‌ടര്‍ ചേതന്‍ കുമാര്‍ മീണ. ബസേലിയസ് കോളജില്‍ നിന്നു ബിരുദത്തിനു യൂണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചുകൊണ്ടുള്ള യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രഫ. കെ.എസ്. മനോജ് നാരായണന്‍ അധ്യക്ഷത വഹിച്ചു. കോളജ് ബര്‍സാര്‍ ഡോ. തോമസ് കുരുവിള, ഡോ. ടി. പ്രിയതമ്പി,ഡോ. പാര്‍വതി മോഹന്‍, ഡോ. പി. ആരഭി, ഡോ. വിജു കുര്യന്‍,ഡോ. മിഷേല്‍ എലിസബത്ത് ജേക്കബ്, ഡോ. ഷീബ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. റാങ്ക് ജേതാക്കളായ അര്‍ച്ചന കുഞ്ഞുമോന്‍, സാന്ദ്ര സുരേഷ്, ഐറിന്‍ എല്‍സ സുരേഷ്, നിധി ജോര്‍ജ്, ജോയല്‍ റോയി ജോസഫ്, മരിയ ജോര്‍ജ്, ചിത്രാകൃഷ്‌ണന്‍, എച്ച്. ഹിമപാര്‍വതി, സൈറ സാബുഎന്നിവര്‍ കോളജ് അനുഭവങ്ങള്‍ പങ്കുവച്ചു.




