More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kottayam
Loading...

വിലയില്ലാതെ റംബുട്ടാന്‍; പഴമെല്ലാം മരത്തില്‍ തന്നെ

Authored by Web Desk | Last updated: 09 Jul 2026, 4:44 AM | 1 min read

Print
വിലയില്ലാതെ റംബുട്ടാന്‍; 
പഴമെല്ലാം മരത്തില്‍ തന്നെ
കോട്ടയം: ടാപ്പ്‌ ചെയ്‌തുകൊണ്ടിരുന്ന റബര്‍ മരങ്ങള്‍ പോലും വെട്ടിമാറ്റി പുതുവിളയായ റംബുട്ടാനിലേക്കു തിരിഞ്ഞ കര്‍ഷകര്‍ നിരാശയില്‍. ഒരുകാലത്ത്‌ കിലോയ്‌ക്ക് 350 രൂപ വരെ ലഭിച്ചിരുന്ന റംബുട്ടാന്‍ ഇന്ന്‌ ഉല്‍പാദനച്ചെലവ്‌ പോലും തിരിച്ചുകിട്ടാത്ത അവസ്‌ഥയില്‍.

വിളവെടുപ്പു സീസണില്‍ വില കുത്തനെ ഇടിഞ്ഞതോടെ ജില്ലയിലെ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായി. വ്യാപാരികള്‍ പഴം ശേഖരിക്കാന്‍ മടിക്കുന്നതിനാല്‍ മരങ്ങള്‍ നിറയെ പഴം നിറഞ്ഞു നില്‍ക്കുകയാണ്‌.

വിളവെടുപ്പ്‌ സീസണായ ജൂണ്‍, മാസങ്ങളില്‍ വില കുത്തനെ ഇടിഞ്ഞതാണു കര്‍ഷകര്‍ക്കു തിരിച്ചടിയായത്‌.ഉയര്‍ന്ന വില പ്രതീക്ഷിച്ച്‌ റബര്‍ കൃഷി വെട്ടിമാറ്റി റംബുുട്ടാന്‍ കൃഷിയിലേക്ക്‌ തിരിഞ്ഞവരാണ്‌ ഏറെ നിരാശരായിരിക്കുകയാണ്‌..

സീസണ്‍ ആരംഭിച്ചതോടെ വിപണിയില്‍ കിലോയ്‌ക്ക് 150 രൂപയോടെയാണ്‌ റംബുട്ടാന്‍ വില്‍ക്കുന്നത്‌. റോഡരികി

ലെ വില്‍പ്പനശാലകളില്‍ പോലും പരമാവധി

160 രൂപ മാത്രമാണ്‌ ലഭിക്കുന്നത്‌. ഉല്‍പാദനച്ചെലവ്‌ കണക്കിലെടുക്കുമ്പോള്‍ കിലോയ്‌ക്ക് കുറഞ്ഞത്‌ 180 രൂപയെങ്കിലും ലഭിച്ചാലേ നഷ്‌ടം ഒഴിവാക്കാനാകൂവെന്ന്‌ കര്‍ഷകര്‍ പറയുന്നു. നിലവില്‍ കര്‍ഷകരുടെ കൈയില്‍ എത്തുന്നത്‌ കിലോയ്‌ക്ക് 100 രൂപ പോലും തികയുന്നില്ല.വിളവെടുപ്പ്‌ സീസണില്‍ സാമൂഹികമാധ്യമങ്ങളിലൂടെ റംബുട്ടാനെതിരെ ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടക്കുന്നതായും ഇത്‌ ആവശ്യകത കുറയ്‌ക്കാന്‍ കാരണമായതായും കച്ചവടക്കാര്‍ ആരോപിക്കുന്നു. മലബാര്‍ മേഖലയിലാണ്‌ ഇത്തരം പ്രചാരണങ്ങള്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്‌.

മുമ്പു നിപ വൈറസ്‌ വ്യാപനകാലത്ത്‌ റംബുട്ടാന്‍ കഴിച്ചതാണു രോഗകാരണമെന്ന തരത്തിലുള്ള വ്യാജപ്രചാരണം കര്‍ഷകരെയും വ്യാപാരികളെയും ഗുരുതരമായി ബാധിച്ചിരുന്നു. പിന്നീട്‌, നടത്തിയ പരിശോധനകളില്‍ ഇത്തരമൊരു ബന്ധമില്ലെന്ന്‌ വ്യക്‌തമായതോടെയാണ്‌ ആശങ്ക മാറിയത്‌.

കൃഷിവിസ്‌തൃതി വര്‍ദ്ധിച്ചതോടെ ഉല്‍പാദനവും കൂടിയതാണ്‌ വിലയിടിവിന്‌ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വ്യാപാരികള്‍ പഴങ്ങള്‍ ശേഖരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ചെറുകിട കര്‍ഷകര്‍ സ്വന്തം നിലയ്‌ക്ക് റോഡരികില്‍ എത്തിച്ചു വില്‍പ്പന നടത്തുകയാണ്‌.

വലിയ തോട്ടങ്ങളില്‍ വിളവെടുത്ത പഴങ്ങള്‍ വാങ്ങാനാളില്ലാതെ മരങ്ങളില്‍ തന്നെ നശിക്കുന്ന സ്‌ഥിതിയും പല ഭാഗങ്ങളിലും റിപ്പോര്‍ട്ട്‌ ചെയ്യുന്നു.



About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 സ്വകാര്യബസ്‌ പണിമുടക്ക്‌ ഓടിയത്‌ നാലെണ്ണം; 
വലഞ്ഞത്‌ യാത്രക്കാര്‍

സ്വകാര്യബസ്‌ പണിമുടക്ക്‌ ഓടിയത്‌ നാലെണ്ണം; വലഞ്ഞത്‌ യാത്രക്കാര്‍

കലക്‌ടറേറ്റ്‌ മാര്‍ച്ചുമായി ഉടമകളും തൊഴിലാളികളും

കലക്‌ടറേറ്റ്‌ മാര്‍ച്ചുമായി ഉടമകളും തൊഴിലാളികളും

മഴ പെയ്‌തോ, മണിപ്പുഴ ബൈപാസ്‌ വെള്ളത്തില്‍

മഴ പെയ്‌തോ, മണിപ്പുഴ ബൈപാസ്‌ വെള്ളത്തില്‍

No Image

മത്സരങ്ങളുടെ ലോകത്താണ്‌ കുട്ടികള്‍: കലക്‌ടര്‍

No Image

ആംബുലന്‍സ്‌ അപകടത്തില്‍പ്പെട്ട്‌ രോഗിയുടെ മരണം നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ ഹൈക്കോടതിയും

No Image

ചൂട്ടുവേലിയില്‍ അപകടഭീഷണിയായി ബദാംമരം ഇപ്പോള്‍ വീഴും...