
കോട്ടയം: പണിമുടക്കിന്റെ ഭാഗമായി സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും കലക്‌ടറേറ്റ് മാര്‍ച്ച് നടത്തി. തുടര്‍ന്നു നടത്തിയ ധര്‍ണ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഉദ്‌ഘാടനം ചെയ്‌തു. ട്രേഡ് യൂണിയന്‍ നേതാക്കളായ പി.ജെ. വര്‍ഗീസ്, കെ.എന്‍. മോഹനന്‍, ജോസുകുട്ടി പൂവേലില്‍, സാബു കാരയ്‌ക്കന്‍, ജോസ് പുത്തന്‍കാല, പി.കെ. ആനന്ദക്കുട്ടന്‍, പി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയ്‌ക്കു പുറമേ, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലും പണിമുടക്കിയിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്നു 13ന് ഗതാഗത മന്ത്രി ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികളെ ചര്‍ച്ചയ്‌ക്കു വിളിച്ചിട്ടുണ്ട്. സമരത്തിന്റെ തുടര്‍ച്ചയായി 20 മുതല്‍ ആറു ദിവസം സെക്രട്ടറിയേറ്റിനു മുന്നിലും സമരം നടത്തും.



