
കോട്ടയം: തിരക്കേറിയ മണിപ്പുഴ ബൈപാസ് മഴയൊന്നു പെയ്‌താല്‍ വെള്ളത്തില്‍. ബൈപ്പാസിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതു യാത്രക്കാര്‍ക്കു ദുരിതമായി മാറുകയാണ്. വെള്ളക്കെട്ട് വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. മണിപ്പുഴയില്‍ നിന്ന് ബൈപ്പാസിലേക്കു പ്രവേശിക്കുന്ന ഭാഗത്തും ഈരയില്‍ക്കടവ് പാലത്തിന് സമീപവുമാണു വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത.
ബൈപ്പാസ് പ്രവേശന റോഡിന് ഇരുവശത്തുമായി നിരവധി വ്യാപാര സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് എത്തുന്നവര്‍ക്കു വെള്ളക്കെട്ട് മറികടക്കാതെ എത്താന്‍ കഴിയാത്ത അവസ്‌ഥയാണ്. മഴയ്‌ക്കു പിന്നാലെ റോഡ് തോടുപോലെയാകും. പ്രഭാതസായാ സവാരിക്കായി നിരവധി പേര്‍ ഈ റോഡ് ഉപയോഗിക്കാറുണ്ടെങ്കിലും വെള്ളക്കെട്ട് തുടര്‍ച്ചയായതോടെ പലരും സവാരി ഉപേക്ഷിക്കുകയാണ്.
എം.സി റോഡിലെയും കെ.കെ. ാേഡിലെയും തിരക്ക് ഒഴിവാക്കാന്‍ ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ബൈപ്പാസ് ആശ്രയിക്കുന്നത്.
വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം തെറിച്ച് കാല്‍നടയാത്രക്കാരും സമീപത്തെ വ്യാപാരികളും ദുരിതത്തിലാകുന്നു. റോഡരികില്‍ ഓടകളില്ലാത്തതും സമീപത്തെ തോടും പാടശേഖരങ്ങളും നിറഞ്ഞൊഴുകുന്നതുമാണു വെള്ളക്കെട്ടിനു പ്രധാന കാരണം.
ബൈപാസില്‍ നടപ്പാതയുണ്ടെങ്കിലും വെള്ളക്കെട്ടും ഇരുവശങ്ങളിലേക്കും പടര്‍ന്നുകിടക്കുന്ന കാടും കാരണം അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്.
റോഡിന്റെ ഇരുവശവും പാടശേഖരങ്ങളായതിനാല്‍ ഇഴജന്തുക്കളുടെ ഭീഷണിയും വര്‍ധിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ മഴക്കാലത്ത് പെരുമ്പാമ്പ് ഉള്‍പ്പെടെയുള്ള പാമ്പുകള്‍ റോഡിലെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനൊപ്പം മാലിന്യം തള്ളുന്നതും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നു.



