കോഴിക്കോട്: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് വന്‍ തോതില്‍ പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നശിപ്പിച്ചു. കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യു.വില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു ഡ്രഗ് ഡിസ്‌പോസല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ആകെ 52 കേസുകളിലായി പിടിച്ചെടുത്ത 52.178 കിലോഗ്രാം കഞ്ചാവ്, 3.285 കിലോഗ്രാം എം.ഡി.എം.എ, 997 ഗ്രാം ഹാഷിഷ് ഓയില്‍, 79.67 ഗ്രാം ഹെറോയിന്‍ എന്നിവയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കത്തിച്ചുനശിപ്പിച്ചത്. ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്‌തമാക്കുമെന്നും, യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കാന്‍ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധനകളും ബോധവല്‍്‌കരണ പ്രവര്‍ത്തനങ്ങളും തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.




