
പേരാമ്പ്ര: ടൂറിസത്തിന് വലിയ സാധ്യതകളുള്ള പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ അതിന് ആവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ഫാത്തിമ തഹ്ലിയ എം.എല്‍.എ. മലയോര മേഖലയില്‍ വലിയ വികസന സാധ്യതകള്‍ തുറക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് നിര്‍മ്മാണം, വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള നിയോ പേരാമ്പ്ര പ്ര?ജക്‌റ്റ് എന്നിവ ഉള്‍പ്പെടെ നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങുമെന്നും എം.എല്‍.എ പറഞ്ഞു.
പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രസിഡന്റ് ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, ജനറല്‍ സെക്രട്ടറി ടി.കെ ലത്തീഫ്, സെക്രട്ടറി പി.ടി അഷ്‌റഫ്, പി.സി മുഹമ്മദ് സിറാജ്, സലീം മിലാസ്, സത്താര്‍ കീഴരിയൂര്‍, സി.കെ ഹാഫിസ്, കെ.സി മുഹമ്മദ്, സിദ്ധീഖ് തൊണ്ടിയില്‍, മുഹമ്മദ് എരവത്ത്, ഗഫൂര്‍ വാല്യക്കോട്, അഡ്വ. ഷാനിദ് കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.കെ ജെറീഷ് സ്വാഗതം പറഞ്ഞു.



