വളാഞ്ചേരി: രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഇരിമ്പിളിയം ഐഡിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സെക്കന്‍ഡറി ബ്ലോക്കിന്റെ ഉദ്‌ഘാടനവും രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പാരന്റിംഗ് കോഴ്‌സിന്റെ ഉദ്‌ഘാടനവും ഈ മാസം 11ന് രാവിലെ 10ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐഡിയല്‍ ക്യാമ്പസ് ചെയര്‍മാന്‍ സുലൈമാന്‍ ഹാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ ഉദ്‌ഘാടനം ചെയ്ും. യ
സ്‌ഥലം എം.എല്‍.എ. പ്ര?ഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ പാരന്റിംഗ് കോഴ്‌സിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് മോട്ടിവേഷണല്‍ ട്രെയിനര്‍ പി.എം.എ. ഗഫൂര്‍ നയിക്കുന്ന പാരന്റിംഗ് സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഐഡിയല്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ പി. കുഞ്ഞാവു ഹാജി, സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങള്‍, ഐഡിയല്‍ സ്‌ഥാപനങ്ങളുടെ സി.ഇ.ഒ. മജീദ് ഐഡിയല്‍ പങ്കെടുക്കും. ഇരിമ്പിളിയം ക്യാമ്പസ് ചെയര്‍മാന്‍ സുലൈമാന്‍ ഹാജി, മാനേജര്‍ ഉമര്‍ പുനത്തില്‍, കാമ്പസ് കോഡിനേറ്റര്‍ ഫാസില്‍ മാജിദ്, മീഡിയ കോഡിനേറ്റര്‍ പി.ടി.എം. ആനക്കര പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




