
വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് വില്ലേജില്‍ പെട്ട മുടക്കോയ് മലയിലെ നിയമവിരുദ്ധ ചെങ്കല്‍ ഖനനം പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്നു. ചെങ്കല്‍ ഖനനം മൂലം രൂപപ്പെട്ട വന്‍ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത്, കാലവര്‍ഷം കനക്കുന്നതോടെ വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് ആശങ്ക. ഇതുസംബന്ധിച്ച് പഞ്ചായത്ത് ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന് സ്‌ഥലം എം.എല്‍.എ ടി.പി. അഷ്‌റഫലിക്ക് നിവേദനം നല്‍കി.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്‌ഥാന പരിസ്‌ഥിതി ആഘാത പഠന സമിതി നടത്തിയ പരിശോധനയില്‍, ഖനനം നടക്കുന്നത് പരിസ്‌ഥിതി അനുമതി ലംഘിച്ചാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ, സംസ്‌ഥാന ജൈവവൈവിധ്യ ബോര്‍ഡും കെ.എഫ്.ആര്‍.ഐ. ശാസ്‌ത്രജ്‌ഞരും ഇവിടെ ഗുരുതരമായ പാരിസ്‌ഥിതിക പ്രശ്‌നങ്ങളുള്ളതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.നേരത്തെ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഖനനത്തിന് സേ്‌റ്റാപ്പ് മെമ്മോ നല്‍കിയിട്ടുള്ളതും ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് എന്‍.ഒ.സി. നിഷേധിച്ചതുമാണ്. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്‌ഥര്‍ ക്വാറി ഉടമകള്‍ക്ക് ഒത്താശ ചെയ്ുന്നതായയും ജനങ്ങളുടെ സുരക്ഷ അവഗണിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. വിഷയം ഉന്നയിച്ച് വകുപ്പ് മന്ത്രിയെ നേരിട്ട് കാണാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.



