
താനൂര്‍: കനത്ത കാറ്റിലും മഴയിലും കാട്ടിലങ്ങാടി റോഡിലേക്ക് വന്‍ മാവ് കടപുഴകി വീണ് വന്‍ ദുരന്തം ഒഴിവായി. ഏറെ പഴക്കമുള്ള വലിയ മാവാണ് കടപുഴകിയത്.
രാവിലെ ഒമ്പതോടെ സി. ശ്രീധരന്റെ വീട്ടുവളപ്പിലുള്ള ഏറെ പഴക്കം ചെന്ന മാവ് റോഡിലേക്ക് വീണതോടെ ഇത് വഴിയുള്ള വൈദ്യുതിലൈനുകള്‍ പൊട്ടി വീണങ്കിലും വന്‍ദുരന്തമാണ് ഒഴിവായത്. കാട്ടിലങ്ങാടി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും. സ്‌ഥിരമായിജോലിക്ക് പോകുന്നവരും മറ്റ് വഴിയാത്രക്കാരും വാഹനങ്ങളും തല നിരക്കാണ് രക്ഷപ്പെട്ടത്. ഉടന്‍ വൈദ്യുതി നിലച്ചതും രക്ഷയായി. മരം വീണതോടെ നാല് ദിക്കുകളിലേക്കുമുള്ള വാഹനങ്ങളടക്കമുള്ള യാത്രകള്‍ നിലച്ചു.
ഫയര്‍ ഫോഴ്‌സ്. ജീവനക്കാരും നാട്ടുക്കാരുടെയും കഠിന ശ്രമത്തില്‍ വന്‍മരചില്ലകള്‍ വെട്ടിമാറ്റുകയും വൈദ്യുതി ജീവനക്കാരെത്തി വൈദുതി ലൈനുകള്‍ നീക്കം ചെയ്‌തുമാണ് ഗതാഗതവും കാല്‍നടയാത്രയും സുതാര്യമാക്കിയത്. വൈദ്യുതി ജീവനക്കാരുടെ കഠിനയത്നം കൊണ്ട് രാത്രിയോടെ വൈദ്യുതിയും പൂര്‍വ്വസ്‌ഥിതിയിലാക്കി.
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥരായ സിനീയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സജീം, റഫീഖ്, പി. വിഷ്‌ണു, പി.പി. സജീഷ്‌കുമാര്‍, ഹോംഗാര്‍ഡുമാരായ വി. രജ്‌ജഷ് കുമാര്‍, എം. പരമേശ്വരന്‍ എന്നിവരാണ് റോഡില്‍ നിന്നും വെട്ടിമാറ്റിയത്.



