
മഞ്ചേരി: നെല്ലിപറമ്പ്, പുല്ലൂര്‍ പ്രദേശങ്ങളില്‍ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിനും കൃഷിക്കും ഭീഷണിയായ പത്ത് കാട്ടുപന്നികളെയാണ് കൊന്നത്.
പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ പൂന്തോട്ടത്തില്‍ നൗസിയയും കൊല്ലാരന്‍ സുബൈദയും ഷൂട്ടര്‍മാരെ നിയോഗിച്ചത്. വിദഗ്‌ധ പരിശീലനം നേടിയ നായ്‌ക്കളുടെ സഹായത്താലാണ് പന്നികളെ കണ്ടെത്തിയത്.കെ.വി. ഇല്യാസ് ബാബു ആനക്കയം, കെ.വി. നൗഷാദ് ചേപ്പൂര്‍, അസീസ് ഇരുമ്പുഴി നേതൃത്വം നല്‍കി. പന്നികളെ ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി.



