മഞ്ചേരി: സുല്‍ത്താനുല്‍ ഉലമാ കാന്തപുരം ഉസ്‌താദ് രചിച്ച അല്‍ വജീസ് ഗ്രന്ഥം അടിസ്‌ഥാനമാക്കിയുള്ള അസ്വുഫ ദര്‍സിന് പാപ്പിനിപ്പാറ കെംസില്‍ തുടക്കമായി. സമസ്‌ത സെന്റിനറിയുടെ ഭാഗമായി അഞ്ചു ലക്ഷം പഠിതാക്കള്‍ പങ്കാളികളകുന്ന നാട്ടു ദര്‍സുകള്‍ക്ക് സമാനമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദര്‍സ് തുടക്കം കുറിച്ചത്. സമസ്‌ത സെക്രട്ടറി മുഹിയിസുന്ന പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.സമസ്‌ത കേന്ദ്ര മുശാവറ അംഗം ഹസന്‍ ബാഖവി പല്ലാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി പി.എം. മുസ്‌തഫ കോഡൂര്‍,കെംസ് സി.ഇ.ഒ. യു.ടി.എം. ഷമീര്‍ പുല്ലൂര്‍, പ്രിന്‍സിപ്പാള്‍ വി.ടി. സമീര്‍ സിദ്ദീഖി, വൈസ് പ്രിന്‍സിപ്പാള്‍ മുഹമ്മദ് അഹ്‌സനി പൂക്കളത്തൂര്‍ സംബന്ധിച്ചു.




