ചാലക്കുടി എം.പി. ബെന്നി ബഹനാന്റെ ഫണ്ടില്‍ നിന്നും കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിക്ക് നല്‍കിയ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് പരിപാടിയിലാണ് കോണ്‍ഗ്രസ് ബി.ജെ.പി. അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പേര് കുത്തിക്കയറ്റി അടിമുടി രാഷ്ര്‌ടീയവല്‍ക്കരിച്ച പരിപാടി എല്‍.ഡി.എഫ്. ബഹിഷ്‌കരിച്ചിരുന്നു.
നഗരസഭയെ പരിഗണിക്കാതെയാണ് കാര്യപരിപാടികള്‍ തയ്യാറാക്കിയത്. മറ്റ് രാഷ്ര്‌ടീയ കക്ഷികളെ അവഗണിക്കുന്ന നിലയാണ് സ്വീകരിച്ചത്.നഗരസഭ ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും എല്‍.ഡി.എഫ്. പ്രവര്‍ത്തകരും ബഹിഷ്‌കരിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് ബി.ജെ.പി. ഭായ് ഭായ് കൂട്ടുകെട്ടാണ് നടന്നത്.
ബി.ജെ.പി. നേതാവ് ടി.എസ്. സജീവനെ പരിപാടിയുടെ അധ്യക്ഷനാക്കി. നഗരസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പി.ക്കും, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കോണ്‍ഗ്രസിനും നല്‍കിയ അകമഴിഞ്ഞ പിന്തുണയിലൂടെയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് കൊടുങ്ങല്ലൂരില്‍ ശക്‌തി പ്രാപിക്കുന്നത്.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും, ആശുപത്രി സ്‌ഥിതിചെയ്യുന്ന വാര്‍ഡിലെ കൗണ്‍ സിലറും ഉള്‍പ്പെടെ വേദിയില്‍ ഉള്ളപ്പോഴാണ് ബി. ജെ.പി. നേതാവിനെ അധ്യക്ഷനാക്കുന്ന നിലപാട് കോണ്‍ഗ്രസ് നേതാക്കളും എം.പിയും ചേര്‍ന്ന് സ്വീകരിച്ചത്.കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടില്‍ നിലപാട് വ്യക്‌തമാക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്‌ഥാന നേതൃത്വം തയ്യാറാകണമെന്ന് എല്‍.ഡി.എഫ്. ആവശ്യപ്പെട്ടു.
വി.ആര്‍. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി.കെ. ചന്ദ്രശേഖരന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍, മുസ്‌താക്ക് അലി, കെ.ആര്‍. ജൈത്രന്‍, പി.ബി. ഖയിസ്, കെ.എസ്. കൈസാബ് , സി.കെ. രാമനാഥന്‍ എന്നിവര്‍ സംസാരിച്ചുബി.ജെ.പി. കോണ്‍ഗ്രസ് കൂട്ടുകെട്ട് പരസ്യമാകുന്നു: എല്‍.ഡി.എഫ്




