തൃപ്രയാര്‍ : ആള്‍ കേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷന്‍ തൃപ്രയാര്‍ യൂണിറ്റ്, 2026 ഫിഫ വേള്‍ഡ് കപ്പ് മല്‍സരത്തിനോടാനുബന്ധിച്ചു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രവചന മത്സരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നാട്ടിക എസ്.എന്‍. ട്രസ്‌റ്റ് സ്‌കൂളില്‍ എ.കെ.പി.എ. തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം സക്കിര്‍ സി.എം. പ്രവചന മത്സര ബോക്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് കൈമാറി.
എ.കെ.പി.എ. വാടാനപ്പള്ളി മേഖല ഫോട്ടോ കോ - കോര്‍ഡിനേറ്റര്‍ രാജേഷ് നാട്ടിക പ്രവചന കൂപ്പണ്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. യൂണിറ്റ് ട്രഷറര്‍ ഷഫീല്‍ ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് യൂണിറ്റ് സെക്രട്ടറി റാനിഷ്, മേഖല ഇന്‍ഷുറന്‍സ് കോ - കോര്‍ഡിനേറ്റര്‍ ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് കമ്മറ്റി അംഗം വിമല്‍ സുട്ടു, യൂണിറ്റ് മെമ്പര്‍ സെലിന്‍ ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. സ്‌കൂള്‍ അധ്യാപകര്‍ പി.ടി.എ. അംഗങ്ങള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു ചടങ്ങില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്




