
വടക്കേക്കാട്: വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്‌തക ആസ്വാദന റീല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ജില്ലാ കളക്‌ടര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എസുമായി നേരിട്ട് സംവദിക്കാനുള്ള അപൂര്‍വ അവസരം ലഭിച്ചു.
മത്സരത്തില്‍ ആകെ 25 കുട്ടികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇവരുമായി ജില്ലാ കളക്‌ടര്‍ സമയം ചെലവഴിക്കുകയും ഓരോ കുട്ടിയുടെയും വായനാനുഭവങ്ങളും മത്സരവിശേഷങ്ങളും കേള്‍ക്കുകയും ചെയ്‌തു. തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികളില്‍ എട്ട് പേര്‍ സെന്റ് ഫ്രാന്‍സിസ് യു.പി.സ്‌കൂളില്‍ നിന്നുള്ളവരായിരുന്നു.ഗ്രാമത്തില്‍ നിന്ന് കളക്‌ടറേറ്റിലെത്തിയ കൊച്ചുമിടുക്കര്‍ക്ക് 'മീറ്റ് ദി കളക്‌ടര്‍'പരിപാടി ഏറെ ആവേശവും പ്രചോദനവും പകര്‍ന്ന അനുഭവമായി.
വായനാശീലംപ്രോത്സാഹിപ്പിക്കുന്നതിലും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിലും ഇത്തരം പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. കളക്‌ടറുമായുള്ള സൗഹൃദസംഭാഷണവും അനുഭവപങ്കിടലും കുട്ടികള്‍ക്ക് അവിസ്‌മരണീയ നിമിഷങ്ങളായി.



