
ഗുരുവായൂര്‍:തിരുവനന്തപുരം കലാനിധി ഹെറിറ്റേജ് ട്രസ്‌റ്റിന്റെ 30 -ാം വാര്‍ഷികവും പുരസ്‌കാര വിതരണവും 11,12തീയ്യതികളില്‍ ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈലോപ്പിള്ളി ശ്രീധര മേനോന്‍ സ്‌മൃതി സാഹിത്യ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിക്കും.കവി പ്രഭാവര്‍മ്മ, എഴുത്തുകാരി ഗിരിജാ നായര്‍ തുടങ്ങി പ്രഗത്ഭര്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.. നോവലിസ്‌റ്റ് ഉണ്ണി ഭാസുരിക്ക് 25000 രൂപയുടേയും പരിസ്‌ഥിതി പ്രവര്‍ത്തകന്‍ പി.വി. ദിവാകരന് 11,111 രൂപയുടേയും പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.11ന് രാവിലെ 10 ന് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കും. ഉച്ചയ്‌ക്ക് 1.30 ന് മന്ത്രി ഒ.ജി. ജനീഷ് ഉദ്‌ഘാടനവും പുരസ്‌കാര വിതരണവും നിര്‍വഹിക്കും. കലാപരിപാടികള്‍, വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, വൃക്ഷ തൈ വിതരണം എന്നിവയുമുണ്ടാകും.12 ന് സമാപന സമ്മേളനം കലാമണ്ഡലം സംഗീത പ്രസാദ് ഉദ്‌ഘാടനം ചെയ്യും.കവി പ്രഭാവര്‍മ്മ മുഖ്യാതിഥിയാകും. കലാനിധി ചെയര്‍പേഴ്‌സണ്‍ ഗീത രാജേന്ദ്രന്‍, ഉണ്ണി ഭാസുരി, പി.വി.ദിവാകരന്‍, എസ്.ആര്‍.രമ്യ, പ്രവീണ്‍ ഏണിക്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



