
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ക്യൂവില്‍ നിര്‍ത്തിയ നെഞ്ചുവേദനയുള്ള രോഗി കുഴഞ്ഞുവീണ് മരിച്ചു;സംഘര്‍ഷാവസ്‌ഥ. നെയ്യാറ്റിന്‍കര കരക്കൂട്ടപ്പന സ്വദേശി രാജേഷ് കുമാര്‍ ആണ് മരിച്ചത്. കഠിനമായ നെഞ്ചുവേദന ഉണ്ടെന്ന് അറിയിച്ചിട്ടും രാജേഷിനെ ക്യൂവില്‍ നിര്‍ത്തിയെന്നാണ് പരാതി. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയിട്ടില്ല. ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്‌ചയാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആശുപത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്‌ഥലത്ത് വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്.






