ബീജിങ്: രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ക്കു സുപ്രധാന വഴിത്തിരിവേകി ചൈന ഇതാദ്യമായി പുനരുപയുക്‌ത റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ലോങ് മാര്‍ച്ച് 10- ബി റോക്കറ്റ് തെക്കന്‍ ചൈനയിലെ ഹൈനാനില്‍നിന്ന് പ്രാദേശിക സമയം ഇന്നലെ 12:15 ന് ആണ് വിക്ഷേപിച്ചതെന്ന് ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷന്‍ അറിയിച്ചു.റോക്കറ്റിന്റെ മുകളിലെ മോഡ്യൂളില്‍നിന്ന് വേര്‍പെട്ട് ഏകദേശം ആറ് മിനിറ്റിനുശേഷം, ബൂസ്‌റ്റര്‍ ലംബമായി ഭൂമിയിലേക്കു മടങ്ങി. ഒരു ഫ്‌ളോട്ടിങ് പ്ലാറ്റ്‌ഫോമില്‍ അതിനെ തിരിച്ചെടുത്തു. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ആമസോണ്‍ സ്‌ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്‌ഥതയിലുള്ള ബ്ലൂ ഒറിജിനും മുമ്പ് റീ യൂസബിള്‍ റോക്കറ്റ് വിക്ഷേപണം നടത്തിയിട്ടുണ്ട്. പുതിയ മുന്നേറ്റത്തോടെ അമേരിക്കന്‍ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ചൈനയ്‌ക്ക് കഴിയും.
വീണ്ടും ഉപയോഗിക്കാന്‍ പാകത്തില്‍ ബൂസ്‌റ്ററുകള്‍ വീണ്ടെടുക്കുന്നതിലൂടെ ഉപഗ്രഹ വിക്ഷേപണങ്ങളുടെയും ബഹിരാകാശ പര്യവേഷണങ്ങളുടെയും ചെലവ് ഗണ്യമായി കുറയ്‌ക്കാന്‍ കഴിയും.2015 ഡിസംബറിലാണ് സ്‌പേസ് എക്‌സ് ആദ്യമായി പുനരുപയുക്‌ത ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിജയകരമായി തിരിച്ചിറക്കിയത്. 2025 നവംബറില്‍ ബ്ലൂ ഒറിജിനിന്റെ ന്യൂ െന്‍ സമാന വിക്ഷേപണം നടത്തി. ഫാല്‍ക്കണ്‍ 9 ഇപ്പോള്‍ വര്‍ഷത്തില്‍ 150 വിക്ഷേപണങ്ങള്‍ വരെയാണ് നടത്തുന്നത്.



