ന്യൂയോര്‍ക്ക്: അമേരിക്കയില്‍നിന്ന് ഡല്‍ഹിയിലേക്കു കടത്താന്‍ ശ്രമിച്ച 12.5 കോടി രൂപ (ഏകദേശം ഒന്നര മില്യണ്‍ ഡോളര്‍) വിലവരുന്ന കൊക്കെയ്‌ന്‍ യു.എസ. കസ്‌റ്റംസ് വിഭാഗം പിടികൂടി.
മയാമി രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള എയര്‍ കാര്‍ഗോ വെയര്‍ഹൗസില്‍ ജൂണ്‍ 17-നായിരുന്നു സംഭവം. ഫിഫ ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് യു.എസ്. കസ്‌റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്ര?ട്ടക്‌ഷന്‍ നടത്തുന്ന 'ഓപ്പറേഷന്‍ സ്‌ൈട്രക്കര്‍ ഷീല്‍ഡ്' പരിശോധനയ്‌ക്കിടയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയില്‍നിന്ന് ഡല്‍ഹിയിലേക്കയച്ച പാഴ്‌സലില്‍ കൊക്കെയ്‌ന്‍ കണ്ടെത്തുകയായിരുന്നു.



