More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

ഖമനേയിയുടെ അന്ത്യകര്‍മങ്ങള്‍ക്കിടെ ട്രംപിനും 'പ്രതീകാത്മക ശവസംസ്‌കാരം'

Authored by Web Desk | Last updated: 11 Jul 2026, 3:57 AM | 1 min read

Print
ഖമനേയിയുടെ അന്ത്യകര്‍മങ്ങള്‍ക്കിടെ
ട്രംപിനും 'പ്രതീകാത്മക ശവസംസ്‌കാരം'
ടെഹ്‌റാന്‍: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ 'ലെഗോ പാവ'യെ അഗ്നിക്കിരയാക്കുന്ന വീഡിയോ പ്രചരിപ്പിച്ച്‌ ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍. അന്തരിച്ച മുന്‍ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു ഇത്‌. ട്രംപിന്റെ പ്രതീകാത്മക ശവസംസ്‌കാരച്ചടങ്ങ്‌ എന്ന നിലയിലായിരുന്നു ഈ പാവ കത്തിക്കല്‍.

ഇറാന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കപ്പെടുന്ന 'എക്‌സ്‌പ്ലോസീവ്‌ മീഡിയ' എന്ന ഗ്രൂപ്പ്‌ എ.ഐ. സഹായത്തോടെ നേരത്തെയും ട്രംപിനെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോകള്‍ നിര്‍മിച്ചിരുന്നു.

യുദ്ധസമയത്ത്‌ ദശലക്ഷക്കണക്കിന്‌ ആളുകളാണ്‌ ഈ വീഡിയോകള്‍ കണ്ടത്‌.

ഒരു വീഡിയോയില്‍, വലിയ മഞ്ഞത്തലയും കത്തുന്ന പിന്‍ഭാഗവുമുള്ള ട്രംപ്‌ 'വിജയം! ഞാന്‍ ഒരു തോറ്റവനാണ്‌' എന്ന്‌ എഴുതിയ ബോര്‍ഡ്‌ പിടിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. 'അക്രമാസക്‌തമായ ഉള്ളടക്കം' ചൂണ്ടിക്കാട്ടി യൂട്യൂബ്‌ കഴിഞ്ഞയാഴ്‌ച എക്‌സ്‌പ്ലോസീവ്‌ മീഡിയയുടെ അക്കൗണ്ട്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. നിരോധനത്തെ അപലപിച്ച ഇറാന്‍ വിദേശമന്ത്രാലയം യു.എസ്‌.-ഇസ്രയേല്‍ യുദ്ധത്തിന്റെ 'സത്യം' മൂടിവയ്‌ക്കാനുള്ള നീക്കമാണിതെന്നും വിമര്‍ശിച്ചു.

അതേസമയം, ഇറാന്റെ മുന്‍ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇന്നലെ പുലര്‍ച്ചെ ഇറാനിലെ മഷാദിലുള്ള ഇമാം റെസ മസ്‌ജിദില്‍ അടക്കം ചെയ്‌തു.

101 വയസുകാരനായ പുരോഹിതന്‍ ഹുസൈന്‍ നൂറി ഹമേദാനി ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ഖമനേയിയുടെ മകനും പിന്‍ഗാമിയുമായ മൊജ്‌തബ ഖമനേയി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടില്ല.

ഇറാനെതിരായ യു.എസ്‌.-ഇസ്രയേല്‍ സംയുക്‌ത ആക്രമണത്തിലാണ്‌ അലി ഖമനേയി കൊല്ലപ്പെട്ടത്‌.

ദിവസങ്ങള്‍ നീണ്ട സംസ്‌കാരച്ചടങ്ങുകള്‍ക്കാണ്‌ ഇന്നലെ പരിസമാപ്‌തിയായത്‌.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയില്‍ ജയില്‍വാസം; ലോകം മുഴുവന്‍ പരാക്രമം! ലോറന്‍സ്‌ ബിഷ്‌ണോയിക്കെതിരേ
യു.എസ്‌. കോടതിയില്‍ കുറ്റപത്രം

ഇന്ത്യയില്‍ ജയില്‍വാസം; ലോകം മുഴുവന്‍ പരാക്രമം! ലോറന്‍സ്‌ ബിഷ്‌ണോയിക്കെതിരേ യു.എസ്‌. കോടതിയില്‍ കുറ്റപത്രം

വിമാനത്തിന്റെ ജനല്‍പ്പാളി തകര്‍ന്ന്‌ 
പുറത്തേക്കു തെറിച്ച യാത്രികന്‍ 
അത്ഭുതകരമായി രക്ഷപ്പെട്ടു

വിമാനത്തിന്റെ ജനല്‍പ്പാളി തകര്‍ന്ന്‌ പുറത്തേക്കു തെറിച്ച യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

No Image

പുനരുപയുക്‌ത റോക്കറ്റ്‌: പരീക്ഷണം വിജയിപ്പിച്ച്‌ ചൈന

No Image

പാം ബീച്ച്‌ വിമാനത്താവളത്തിന്‌ ഇനി ട്രംപിന്റെ പേര്‌

No Image

ബാവി തീരത്തേക്ക്‌; ചൈന ആശങ്കയില്‍

No Image

ഡല്‍ഹിയിലേക്ക്‌ കടത്താന്‍ ശ്രമം; യു.എസില്‍ 12.5 കോടിയുടെ കൊക്കെയ്‌ന്‍ പിടികൂടി