
ഫോക്‌സ്ബ്രോ: ഫ്രാന്‍സിനെതിരേ നേരിട്ട തോല്‍വി അംഗീകരിക്കുന്നതായി മൊറോക്കോ ഫുട്‌ബോള്‍ ടീം കോച്ച് മുഹമ്മദ് ക്വാഭി. പ്രതിരോധത്തിലൂന്നി കളിച്ചതിനാല്‍ മികച്ച മുന്നേറ്റങ്ങള്‍ സൃഷ്‌ടിക്കാനായില്ലെന്നു ക്വാഭി സമ്മതിച്ചു.
ഫ്രാന്‍സിനെപ്പോലെ മികച്ച മുന്നേറ്റ നിരയുള്ള ടീമിനെതിരേ ആസൂത്രിത നീക്കങ്ങള്‍ വേണ്ടിയിരുന്നെന്നും ക്വാഭി പറഞ്ഞു. എംബാപ്പെ ഗോളടിക്കും മുമ്പ് ഒരു ഹാന്‍ഡ് ബോള്‍ ഉണ്ടായെന്നും അത് മൊറോക്കന്‍ താരങ്ങളുടെ ശ്രദ്ധ തിരിച്ചെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനക്കാരന്‍ ഫാകുന്‍ഡോ ടെല്ലോ ആയിരുന്നു മത്സരത്തിലെ റഫറി. മധ്യനിര താരം അഡ്രിയാന്‍ റാബിയോട്ട് പന്ത് കൈകൊണ്ട് തൊട്ട ശേഷമാണ് എംബാപ്പെയുടെ കാല്‍ക്കലെത്തിയതെന്ന് കോച്ച് ആരോപിച്ചു. ഹാന്‍ഡ്‌ബോള്‍ റഫറി എന്തുകൊണ്ട് വിളിച്ചില്ലെന്നും ക്വാഭി പ്രതികരിച്ചു. ഫ്രാന്‍സ് മികച്ച ടീമായിരുന്നുവെന്ന് സമ്മതിച്ച ക്വാഭി അവരുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചു. മികച്ച ടീമിനെതിരെയാണ് കളിച്ചത്. ഒന്നാം പകുതിയില്‍ യാസിനെ ബൗനു പെനാല്‍റ്റി ഉള്‍പ്പെടെ മികച്ച സേവുകള്‍ നടത്തി. രണ്ടാം പകുതിയിലും നന്നായി പ്രതിരോധിക്കാനായെന്നു ക്വാഭി പറഞ്ഞു.
പെനാല്‍റ്റിയെടുക്കാന്‍ സമയം പാഴാക്കിയതിനെയും മൊറോക്കോ കോച്ച് പരാമര്‍ശിച്ചു. മൂന്ന് മിനിറ്റ് 11 സെക്കന്‍ഡെടുത്താണ് എംബാപ്പെ പെനാല്‍റ്റിയെടുക്കാന്‍ തയാറായത്. റഫറി പെനാല്‍റ്റി എടുക്കാന്‍ അനുവാദം നല്‍കാതെ വാര്‍ പരിശോധിക്കുകയായിരുന്നു. സാധാരണ വാര്‍ പരിശോധന സെക്കന്‍ഡുകള്‍ മാത്രമാണു നീളുക. വാര്‍ ചര്‍ച്ച നീണ്ടതോടെ പെനാല്‍റ്റിയില്‍ അനിശ്‌ചിതമായി. എംബാപ്പെയുടെ ശ്രദ്ധയ്‌ക്കും തടസം നേരിട്ടു.






