
ലണ്ടന്‍: വിമ്പിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സ് ഫൈനല്‍ ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് 8.30 മുതല്‍ നടക്കുന്ന ഫൈനലിന്റെ ചെക്ക് താരങ്ങളായ കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും തമ്മിലാണ് ഏറ്റുമുട്ടുക. ക്ര?യേഷ്യയുടെ മാര്‍ത്ത കോസ്‌റ്റിയുകിനെയാണു ലിന്‍ഡ തോല്‍പ്പിച്ചത്. സ്‌കോര്‍: 4-6, 4-6.
യു.എസിന്റെ മാഡിസണ്‍ കെയ്‌സും സ്ലോയാന്‍ സ്‌റ്റീഫന്‍സും തമ്മില്‍ നടന്ന 2017 ഫൈനലിനു ശേഷം ആദ്യമായാണു നാട്ടുകാരികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.
ചെക്കിന്റെ നാല് വനിതകളാണ് ഇതുവരെ ഗ്രാന്‍സ്ലാം കിരീടം നേടിയത്. യാനാ നവോത്ന (1998), പെട്ര ക്വിറ്റോവ (2011,2014), മാര്‍കീറ്റ വോണ്ടുറോസോവ (2023), ബാര്‍ബോറ ക്രൈജികോവ (2024) എന്നിവരാണു മുന്‍ഗാമികള്‍. ഇന്ന് ആരു ജയിച്ചാലും ചെക്കിലേക്കു കിരീടമെത്തും. യു.എസിന്റെ കൊകോ ഗൗഫിനെയാണു മുചോവ സെമി ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 1-6, 7-6 (12-10).
മുചോവയുടെ കന്നി വിമ്പിള്‍ഡണ്‍ ഫൈനലാണിത്. രണ്ട് ഗ്രാന്‍സ്ലാം കിരീടങ്ങളുടെ ഉടമയായ കൊകോ ടൈ ബ്രേക്കറില്‍ 4-1 നു പിന്നില്‍നിന്ന ശേഷം തിരിച്ചടിച്ചതു മത്സരം ആവേശകരമാക്കി. പത്താം സീഡായ മുചോവ നാല് ഗ്രാന്‍സ്ലാമുകളുടെയും സെമിയില്‍ കളിച്ചിട്ടുണ്ടെങ്കിലും രണ്ടുവട്ടം മാത്രമാണു ഫൈനലില്‍ കടന്നത്. 2023 ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇഗാ സ്വിയാടെകിനോടു തോറ്റു.
പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് ഫൈനലില്‍ കടന്നു. ബ്രിട്ടന്റെ ആര്‍തര്‍ ഫ്രേയെയാണ് സ്വരേവ് സെമിയില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-7 (0/7), 2-6, 4-6. 29 വയസുകാരനായ സ്വരേവിന്റെ കന്നി വിമ്പിള്‍ഡണ്‍ ഫൈനലാണിത്. യു.എസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെയാണു സ്വരേവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. ഇറ്റലിയുടെ ഫാബിയോ കോബോളിയെയാണു ഫ്രേ മറികടന്നത്.






