
മയാമി: ഈ ഫുട്‌ബോള്‍ ലോകകപ്പിലെ കറുത്ത കുതിരകളായ നോര്‍വേ സെമി ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുന്നു. ഫ്‌ളോറിഡയിലെ മയാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇം?ണ്ടാണ് എതിരാളി. നോര്‍വേയും ഇം?ണ്ടും ലോകകപ്പില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്‌്.
രാജ്യാന്തര തലത്തില്‍ 12 തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. ഏഴ് മത്സരങ്ങള്‍ ജയിച്ച ഇം?ീഷുകാര്‍ക്കാണു മുന്‍തൂക്കം. നോര്‍വേ രണ്ടു ജയങ്ങളും മൂന്ന് സമനിലകളും കുറിച്ചു. 2014 ലാണ് അവസാനം നേര്‍ക്കുനേര്‍ വന്നത്. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇം?ണ്ട് 1-0 ത്തിനു ജയിച്ചു. 28 വര്‍ഷത്തിനു ശേഷമാണ് നോര്‍വേ ലോകകപ്പില്‍ കളിക്കുന്നത്. പരമ്പരാഗതമായ വൈകിങ് റോ ആഘോഷവുമായെത്തുന്ന ഏര്‍ലിങ് ഹാളണ്ടും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി.
ഐ ഗ്രൂപ്പില്‍ ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്‌ഥാനക്കാരായിരുന്നു നോര്‍വേ. സെനഗല്‍, ഇറാഖ് ടീമുകളെ തോല്‍പ്പിച്ച അവരെ ഫ്രാന്‍സ് 4-1 നു തോല്‍പ്പിച്ചു. നോക്കൗട്ടില്‍ ഐവറി കോസ്‌റ്റിനെ 2-1 നു തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍ ബ്രസീലിനെയും 2-1 ന് അട്ടമറിച്ചു. ബ്രസീലിന്റെ കിരീട പ്രതീക്ഷകള്‍ തകര്‍ത്തതോടെയാണു നോര്‍വേയെ കറുത്ത കുതിരകളായി കാണാന്‍ തുടങ്ങിയത്. എല്‍ ഗ്രൂപ്പിലെ ഒന്നാമനായിരുന്നു ഇം?ണ്ട്. ക്ര?യേഷ്യ, പനാമ എന്നിവരെ തോല്‍പ്പിച്ച ഇം?ീഷുകാരെ ഘാന സമനിലയില്‍ തളച്ചു.
നോക്കൗട്ടില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെയും പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെയും 3-2 നും തോല്‍പ്പിച്ചു. ഹാരി കെയ്‌ന്‍, ജൂഡ് ബെല്ലിങാം സഖ്യം 10 ഗോള്‍ വീതമടിച്ച് ഇം?ീഷുകാരുടെ കരുത്തായി. പ്രതിരോധമാണ് ഇം?ണ്ടിന്റെ തലവേദന. കഴിഞ്ഞ അഞ്ച് കളികളില്‍ രണ്ടില്‍ മാത്രമാണ് അവര്‍ ക്ലീന്‍ ഷീറ്റ് ഉറപ്പാക്കിയത്. ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോഡിന്റെ മികവാണു കൂടുതല്‍ ഗോളുകള്‍ വീഴാതിരിക്കാന്‍ കാരണം. ലോകകപ്പില്‍ ഇതുവരെ ഏഴ് ഗോളുകളടിച്ച ഏര്‍ലിങ് ഹാളണ്ടിന്റെ ദുര്‍ബലമായ പ്രതിരോധ നിരയ്‌ക്കു തടുക്കാനാകുമെന്ന് ഉറപ്പില്ല.
പോണി ടെയ്‌ല്‍ ഹെയര്‍ സ്‌റ്റൈലുമായി കളം നിറയുന്ന ആറടി നാലിഞ്ചുകാരന്‍ ഏര്‍ലിങ് ഹാളണ്ടാണ് നോര്‍വേയുടെ പ്രധാന ആകര്‍ഷണം. സാമൂഹിക മാധ്യമങ്ങളില്‍ ''ഹാളണ്ട് മാനിയ'' തരംഗവുമായി. ഇന്‍സ്‌റ്റഗ്രാമില്‍ ഹാളണ്ടിനെ കുറിച്ചുള്ള എഐ അനിമേറ്റഡ് വീഡിയോകളും തരംഗമാണ്. ''ഹാ-ഹാ-ഹാ- ഹാളണ്ട്'' എന്ന പാട്ടും വൈറലാണ്. പരുക്കിന്റെ സസ്‌പെന്‍ഷന്റെയോ ആകുലതകളില്ലാതെയാണ് നോര്‍വേ കോച്ച് സ്‌റ്റാല്‍ സോള്‍ബാകന്‍ തന്ത്രങ്ങള്‍ മെനയുന്നത്. മെക്‌സിക്കോയ്‌ക്കെതിരേ ചുവപ്പ് കാര്‍ഡ് കണ്ട ഇം?ണ്ട് ഡിഫന്‍ഡര്‍ ജാറല്‍ ക്വാന്‍ഷയ്‌ക്ക് ഇന്നു കളിക്കാനാകില്ല. ടീം സെമിയില്‍ കടന്നാലും ജാറല്‍ പുറത്തിരുന്നു കളി കാണണം. പരുക്കിന്റെ പിടിയിലുള്ള സെന്റര്‍ ബാക്ക് മാര്‍ക് ഗുയേഹി, റീസ് ജെയിംസ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരെ കൂടാതെ വേണം ഇം?ണ്ട് കോച്ച് തോമസ് ടുഷലിനു ടീമിനെ തയാറാക്കാന്‍.






