
ദാതിയ: ഉപതിരഞ്ഞെടുപ്പിൽ മുൻ മന്ത്രി നരോത്തം മിശ്രയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ ദാതിയയിൽ കനത്ത അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അക്രമങ്ങളിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും എൻഎച്ച്-44 ൽ 15 കിലോമീറ്ററോളം നീളത്തിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു.
മിശ്രയ്ക്ക് സീറ്റില്ല എന്ന തീരുമാനം വന്ന് മണിക്കൂറുകൾക്കകം ആയിരക്കണക്കിന് അനുയായികൾ എൻഎച്ച്-44 ലേക്ക് ഇരച്ചെത്തുകയും 12 മണിക്കൂർ വരെ നീണ്ടുനിന്ന പൂർണ്ണമായ റോഡ് ഉപരോധം സൃഷ്ടിക്കുകയുമായിരുന്നു. ഒടുവിൽ കല്ലേറിലും, കണ്ണീർവാതക പ്രയോഗത്തിലുമാണ് പ്രതിഷേധം എത്തിനിന്നത്. പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കല്ലേറിൽ പരിക്കേറ്റുഒരു ആംബുലൻസ് പോലും . മണിക്കൂറുകളോളം ഈ അരാജകത്വത്തിൽ കുടുങ്ങിക്കിടന്നു.
ജൂലൈ 30-ന് നടക്കുന്ന ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പകരം അഷുതോഷ് തിവാരിയെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനമാണ് സംഘർഷങ്ങൾക്ക് കാരണമായത്. വെള്ളിയാഴ്ച വൈകുന്നേരം ബിജെപി അഷുതോഷ് തിവാരിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം, സീറ്റ് ലഭിക്കുമെന്ന് ഉറച്ചുവിശ്വസിക്കുകയും നാമനിർദ്ദേശ പത്രിക വരെ വാങ്ങുകയും ചെയ്തിരുന്ന മിശ്രയ്ക്ക് ഈ തീരുമാനം വലിയൊരു ആഘാതമായി. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം മിശ്രയുടെ ആയിരക്കണക്കിന് അനുയായികൾ ദേശീയപാതയിലേക്ക് ഇരച്ചെത്തുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിക്കൊണ്ട് ഏകദേശം 12 മണിക്കൂറോളം നീണ്ട ഉപരോധം തീർക്കുകയുമായിരുന്നു.






