ലണ്ടന്‍: ഇന്ത്യന്‍ വനിതകള്‍ക്കതിരായ ഏക ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനു മുന്നില്‍ കൂറ്റന്‍ സ്‌കോര്‍.
സ്‌കോര്‍: ഇന്ത്യന്‍ വനിതകള്‍ ഒന്നാം ഇന്നിങ്‌സ് 285, രണ്ടാം ഇന്നിങ്‌സ് ഏഴിന് 371 ഡിക്ലയേഡ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 170, രണ്ടാം ഇന്നിങ്‌സ് അഞ്ചിന് 102.
മൂന്നാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ ആമി ജോണ്‍സ് (34), മാഡി വിലിയേഴ്‌സ് (21) എന്നിവരാണു ക്രീസില്‍. 457 റണ്ണാണ് അവര്‍ക്കു നേടാനുള്ളത്.
മായ ബൗചര്‍ (രണ്ട്), ടാമി ബീമൗണ്ട് (0), ഹീതര്‍ നൈറ്റ് (13), നായിക നാറ്റ് ഷീവര്‍ ബ്രണ്ട് (11), ആലിസ് കാപ്‌സെ (21) എന്നിവരാണു പുറത്തായത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യസ്‌തിക ഭാട്ടിയ (158 പന്തില്‍ 113) സെഞ്ചുറിയടിച്ചു.
ഓപ്പണര്‍ സ്‌മൃതി മന്ദാന (70), റിച്ചാ ഘോഷ് (52 പന്തില്‍ പുറത്താകാതെ 50) എന്നിവര്‍ അര്‍ധ സെഞ്ചുറിയടിച്ചു. ഇംഗ്ലണ്ടിനായി സോഫി എക്‌സല്‍സ്‌റ്റോണ്‍ അഞ്ച് വിക്കറ്റെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 285 റണ്ണിന് അവസാനിച്ചിരുന്നു.
ഓപ്പണര്‍ സ്‌മൃതി മന്ദാന (108 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 83), നായിക ഹര്‍മന്‍പ്രീത് കൗര്‍ (121 പന്തില്‍ 58), ദീപ്‌തി ശര്‍മ (57) എന്നിവര്‍ അര്‍ധ സെഞ്ചുറിയടിച്ചു.



