ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ടെസ്‌റ്റ് ക്രിക്കറ്റ് ടീം കോച്ച് ബ്രണ്ടന്‍ മക്കല്ലത്തെ പുറത്താക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പര 4-1 നു കൈവിട്ടെങ്കിലും മക്കല്ലത്തെ കോച്ച് സ്‌ഥാനത്തു നിലനിര്‍ത്തുകയായിരുന്നു.
ടെസ്‌റ്റില്‍നിന്ന് ഒഴിവാക്കിയെങ്കിലും മക്കല്ലം ഏകദിന, ട്വന്റി20 ടീം കോച്ച് സ്‌ഥാനത്തു തുടരുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്‌തമാക്കി. ഇംഗ്ലണ്ട് ടെസ്‌റ്റ് ടീമിനു നിലവില്‍ നായകനില്ല. ഇപ്പോള്‍ കോച്ചിനെയും ഒഴിവാക്കി. 2022 ലാണു ന്യൂസിലന്‍ഡിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബ്രണ്ടന്‍ മക്കല്ലം ടെസ്‌റ്റ് ടീം കോച്ചാകുന്നത്. ഇതുവരെ 27 ജയവും രണ്ട് സമനിലയും 20 തോല്‍വികളും കുറിച്ചു.



