തിരുവല്ല: സി.ഐ.എസ്.സി.ഇ. കേരള റീജിയണ്‍ സോണ്‍ ബി പെണ്‍കുട്ടികളുടെ ്‌ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.
അണ്ടര്‍-14, അണ്ടര്‍-17, അണ്ടര്‍-19 എന്നീ മൂന്ന് പ്രായ പരിധികളിലായി നടന്ന മത്സരങ്ങളില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. അണ്ടര്‍-14 വിഭാഗം ഫൈനലില്‍ മാര്‍ത്തോമാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തിരുവല്ലയെ (27-4) തോല്‍പ്പിച്ച് കെ.ഇ. മന്നാനം ചാമ്പ്യന്‍മാരായി. ിലൂസേഴ്‌സ് ഫൈനലില്‍ ബെഥനി അക്കാദമി വെണ്ണിക്കുളത്തെ തോല്‍പ്പിച്ച് സോഫിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മല്ലപ്പള്ളി വെങ്കല മെഡല്‍ സ്വന്തമാക്കി. അണ്ടര്‍-17 വിഭാഗത്തില്‍ കെ.ഇ. മന്നാനത്തെ (18-17) മറികടന്ന് കോഴഞ്ചേരി മുളമൂട്ടില്‍ സെന്‍ട്രല്‍സ്‌കൂള്‍ സ്വര്‍ണം നേടി. അണ്ടര്‍-19 വിഭാഗത്തില്‍ ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പാലായെ (12-9) തോല്‍പ്പിച്ച ബെഥനി അക്കാദമി വെണ്ണിക്കുളംസ്വര്‍ണം നേടി.



