More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ദീപികയുമായി പിരിഞ്ഞതിൽ കുറ്റബോധമില്ല’; പഴയ അഭിമുഖം വൈറലായതിന് പിന്നാലെ വിശദീകരണവുമായി മുസമ്മിൽ ഇബ്രാഹിം

Authored by Web Desk | Last updated: 13 Jul 2026, 3:37 PM | 4 min read

Print
‘ദീപികയുമായി പിരിഞ്ഞതിൽ കുറ്റബോധമില്ല’; പഴയ അഭിമുഖം വൈറലായതിന് പിന്നാലെ വിശദീകരണവുമായി മുസമ്മിൽ ഇബ്രാഹിം
ബോളിവുഡ് താരം ദീപിക പദുക്കോണുമായി വേർപിരിഞ്ഞതിനെക്കുറിച്ച് നടനും മോഡലുമായ മുസമ്മിൽ ഇബ്രാഹിം സംസാരിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നടിയുമായി വേർപിരിഞ്ഞതിൽ കുറ്റബോധമില്ലെന്ന് പറയുന്ന വീഡിയോയാണ് വീണ്ടും വൈറലായത്. പഴയ അഭിമുഖത്തിൽ നിന്നുള്ള ഭാഗമാണ് അടുത്തിടെ വീണ്ടും വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇപ്പോഴിതാ അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുസമ്മിൽ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.


ഒരു വർഷം മുമ്പേ ചിത്രീകരിച്ചതാണ് ഇപ്പോൾ പ്രചരിക്കുന്ന അഭിമുഖത്തിലെ ഭാഗമെന്ന് മുസമ്മിൽ പോസ്റ്റിൽ വ്യക്തമാക്കി. പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ചർച്ചയാവുന്ന അഭിമുഖം ഒരു വർഷം മുമ്പ് ചിത്രീകരിച്ചതാണ്. നീണ്ട സംഭാഷണത്തിലെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ചില വിഷയങ്ങളിലെ വിമുഖത, സന്ദർഭം, പരസ്പരബഹുമാനം എന്നിവ എഡിറ്റ് ചെയ്തപ്പോൾ നഷ്ടപ്പെട്ടു. ചില ഭാഗങ്ങൾ അടർത്തിയെടുക്കപ്പെട്ടു.


എന്റെ ജീവിതത്തിൽ മുമ്പുണ്ടായിരുന്ന വ്യക്തികളെക്കുറിച്ച് ഞാൻ ബഹുമാനത്തോടെയേ സംസാരിച്ചിട്ടുള്ളൂ. അതിലിന്നും മാറ്റമില്ല. മറ്റെല്ലാവരെയും പോലെ, ജീവിതവും കരിയറും കെട്ടിപ്പടുക്കുന്നതിലായിരുന്നു ഇക്കാലങ്ങളിൽ എന്റെ ശ്രദ്ധ. സത്യസന്ധമായും ആദരവോടെയും സംസാരിക്കുന്നതിനൊപ്പമാണ് ഞാൻ നിൽക്കുന്നത് - മുസമ്മിൽ കുറിച്ചു.


View this post on Instagram

A post shared by Muzammil Ibrahim (@muzamilibrahim7)




കഴിഞ്ഞ വർഷം ജൂണിൽ സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് ദീപികയുമായുള്ള ബന്ധത്തെക്കുറിച്ച് മുസമ്മിൽ തുറന്നുപറഞ്ഞത്. അവളാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. ഞാൻ അവളുമായി പിരിഞ്ഞു. ആരെയും ഒരിക്കലും വേർപിരിഞ്ഞതിൽ ഞാൻ ഖേദിക്കുന്നില്ല. അക്കാലത്ത് ഞാൻ താരമായിരുന്നു, അവൾ വെറും മോഡലും. ഇപ്പോൾ അവൾ സൂപ്പർതാരമാണ്, എന്നെ ആർക്കും അറിയില്ല. ഞാനും അവളുടെ വലിയ ആരാധകനാണ് - മുസമ്മിൽ പറഞ്ഞു.


ദീപിക മുംബൈയിൽ പരിചയപ്പെട്ട ആദ്യത്തെ വ്യക്തി താനാണ്. അവരുടെ ആദ്യത്തെ യഥാർഥ പ്രണയം താനുമായിട്ടായിരുന്നു. പിരിഞ്ഞശേഷവും ഏറെക്കാലം നല്ല സുഹൃത്തുക്കളായിരുന്നു. ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ വിവാഹശേഷം ബന്ധപ്പെട്ടിട്ടില്ല. അവരുടെ വളർച്ചയിൽ അസൂയയില്ല. ഇപ്പോൾ നല്ല നിലയിൽ എത്തിയത് കാണുമ്പോൾ സന്തോഷമുണ്ടെന്നും മുസമ്മിൽ അന്ന് കൂട്ടിച്ചേർത്തു.


രൺവീർ സിങ്ങിന്റെ രൂപത്തിൽ ദീപികയ്ക്ക് സ്നേഹനിധിയായ ഭർത്താവുണ്ട്. ദുവ എന്നൊരു മകളുണ്ട്. അതെല്ലാം അവളുടെ സ്വപ്നമായിരുന്നുവെന്നും മുസമ്മിൽ അഭിമുഖത്തിൽ പറഞ്ഞു.

Tags

  • deepika padukone

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kireedam Unni about lohithadas and joker movie (Image Source: Youtube)

‘‘ചെറിയൊരു തെരുവ് കാഴ്ചയിൽ നിന്ന് പോലും ജീവിതത്തിന്റെ ആഴമേറിയ സത്യം ദർശിക്കാൻ ലോഹിക്കേ കഴിയൂ...’’ ‘ജോക്കറി’ന്റെ പിറവിയെപ്പറ്റി കിരീടം ഉണ്ണി

Actor Mahesh about mammootty and Mohanlal (Image Source: Instagram)

‘ശരിക്കും അത്ഭുതപ്പെടുത്തുന്നത് നമ്മുടെ വല്ല്യേട്ടന്മാരുടെ നിശബ്ദതയാണ്; ഈ സംഘടനയ്ക്കു പിന്നില്‍ അവരുടെ ഒരുപാട് നാളത്തെ പ്രയത്നമുണ്ട്...’ തുറന്നു പറഞ്ഞ് മഹേഷ്

Amalapaul praises Anaswara Rajan's acting (Image Source: Youtube)

‘അനശ്വരയുടെ പ്രകടനം വൈകാരികവും ആഴത്തിലുള്ളതുമാണ്; ഊര്‍ജ്ജത്തിന്റെ തീഗോളമാണ് താങ്കള്‍...’ അനശ്വരയെ ഹൃദയപൂര്‍വ്വം പ്രശംസിച്ച് അമല പോള്‍

Swasika Vijay tribute to S. Janaki (Image Source: Instagram)

‘ജാനകി അമ്മയ്ക്കുള്ള എന്റെ എളിയ ആദരാഞ്ജലിയാണിത്...’ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ ഗാനത്തിന് ചുവടു വച്ച് സ്വാസിക വിജയ്

Priya mohan's health after diagnosing fibromyalgia (Image Source: Youtube)

‘മറ്റൊരാള്‍ നോക്കി കഴിഞ്ഞാല്‍ മടിയാണെന്നേ തോന്നൂ; പൊതുവെ സ്ത്രീകള്‍ക്കാണ് ഈയൊരു അവസ്ഥ വരുന്നത്...’ ​രോഗത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ച് പ്രിയ മോഹന്‍

photo-www.instagram.com/priyankachopra/

നിക്ക് ജൊനാസിനും മകള്‍ മാള്‍ട്ടിക്കുമൊപ്പമുളള ലണ്ടന്‍ യാത്രയിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര