വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രമായി എത്തി തകർപ്പൻ വിജയം നേടിയ ചിത്രമായിരുന്നു അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’. നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രത്തിലെ വിനീതിന്റെ അഭിനയവും ഏറെ കൈയടി നേടിയതാണ്. അതുവരെ വെള്ളിത്തിരയിൽ കാണാത്ത ഒരു വിനീതിനെയാണ് ആ സിനിമയിലൂടെ പ്രേക്ഷകർ കണ്ടത്.
ഇക്കഴിഞ്ഞ ദിവസം ആ സിനിമയെയും വിനീതിന്റെ പ്രകടനത്തെയും വാനോളം അഭിനന്ദിച്ച് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് പ്രമുഖ സിനിമാ പ്ലാറ്റ്ഫോമായ ലെറ്റർബോക്സിൽ ഒരു കുറിപ്പ് പങ്കിട്ടിരുന്നു. സിനിമയെക്കുറിച്ച് എഴുതുന്നതിനൊപ്പം വിനീത് ശ്രീനിവാസൻ വളരെ മികച്ച അഭിനേതാവാണെന്നും അനുരാഗ് കുറിച്ചു.
ഇപ്പോഴിതാ ഈ അപ്രതീക്ഷിത അഭിനന്ദനത്തിന് വൈകാരികമായ മറുപടി കുറിക്കുകയാണ് വിനീത് ശ്രീനിവാസൻ. ഇന്ത്യയിലെ തന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരന്മാരില് ഒരാളില്‍ നിന്ന് ലഭിച്ച പ്രശംസ വാക്കുകള്‍ക്കതീതമാണെന്നും അനുരാഗിന്റെ വാക്കുകള്‍ വായിച്ചപ്പോള്‍ ഒരുപാട് വികാരങ്ങള്‍ ഉള്ളിലേക്ക് ഇരച്ചുകയറിയെന്നും, ഒരു പഴയ 13 വയസ്സുകാരന് ഒരുപാട് സന്തോഷിക്കുന്നുണ്ടെന്നും വിനീത് കുറിച്ചു.
‘‘എനിക്ക് ഒരുപാട് എഴുതണമെന്നുണ്ട്, പക്ഷേ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇന്ത്യയിലെ എന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരന്മാരില് ഒരാളുടെ കമന്റ് വായിച്ച്, വികാരങ്ങളുടെ കടലാഴത്തില്‍ പെട്ടിരിക്കുകയാണ് ഞാന്‍.
ഒരുപക്ഷേ നാളെ ഈ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തേക്കാം, കാരണം ഇത് പങ്കിടുന്നത് എന്റെ ഭാഗത്തുനിന്നുള്ള ഒരു ഷോ ഓഫ് പോലെ തോന്നിയേക്കാം. പക്ഷേ ഈ രാത്രിയിൽ ഞാൻ അത് കാണിക്കട്ടെ... അഭിനവിന് പ്രത്യേകം നന്ദി. അനുരാഗ് കശ്യപ് സർ എന്റെ പേര് മെന്‍ഷന്‍ ചെയ്തു കുറിച്ചു. ‘സത്യ’ കണ്ട ആ 13 വയസ്സുകാരൻ ശരിക്കും മായികലോകത്തിലാണ്...മുകുന്ദൻ ഉണ്ണിക്ക് നന്ദി....’’ എന്നാണ് വിനീത് ശ്രീനിവാസൻ അനുരാഗ് കശ്യപിനെ ടാഗ് ചെയ്ത് കുറിച്ചിരിക്കുന്നത്. ഇതിനു മറുപടിയായി കമന്റ് ബോക്സിൽ വിനീതിന്റെ സുഹൃത്തു കൂടിയായ അഭിനവ് സുന്ദർ കുറിച്ചത്, ‘ഡിലീറ്റ് ചെയ്യരുത്...’എന്നാണ്. നിരവധി താരങ്ങളും ആരാധകരും പോസ്റ്റിനു താഴെ ലവ് ഇമോജിയും സ്നേഹം നിറഞ്ഞ കമന്റുകളും കുറിക്കുന്നുണ്ട്.

വളരെ മനോഹരമായി എഴുതപ്പെടുകയും വിഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്ത ചിത്രമാണിതെന്നും, വിനീത് ഗംഭീരമാണ്, ഞെട്ടിച്ചുവെന്നും സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ വലിയൊരു ആരാധകനായി താൻ മാറിയെന്നുമാണ് അനുരാഗ് കശ്യപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കൂടാതെ, സംവിധായകനൊപ്പം ഇരുന്ന് സിനിമ കണ്ട് അദ്ദേഹത്തെ നാണിപ്പിച്ച അനുഭവം പുതിയ ഒന്നായിരുന്നുവെന്നും അനുരാഗ് കുറിപ്പില്‍ കൂട്ടിച്ചേർത്തു.
അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ തിയേറ്ററുകളിലും ഒടിടിയിലും വൻ സ്വീകാര്യതയാണ് നേടിയത്. വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച അഡ്വ. മുകുന്ദൻ ഉണ്ണി എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. വിനീതിനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, ആർഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Comments