ന്യൂഡല്‍ഹി: പരീക്ഷാ ചോദ്യചോര്‍ച്ചയുടെ പേരില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകന്‍ സോനം വാങ്‌ചുക്ക് നടത്തിവന്ന നിരാഹാര സമരം 17-ാം ദിവസത്തിലേക്ക് കടന്നു. വാങ്‌ചുക്കിന്റെ നില വഷളായതോടെ നിരാഹാരം പിന്‍വലിക്കാന്‍ അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാക്കള്‍. ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിച്ച ചോദ്യച്ചോര്‍ച്ചയുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്‌ക്കണമെന്ന് പ്രക്ഷോഭത്തിലുള്ള കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) സ്‌ഥാപകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വാങ്‌ചുക്കിന്റെ നിരാഹാര സമരം.

Comments