
തിരുവനന്തപുരം/കൊച്ചി: യാക്കോബായ സഭ പുതുതായി രൂപവത്‌കരിച്ച തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് സ്‌ഥാനമേറ്റു. മുളന്തുരുത്തി എം.എസ്.ഒ.ടി. വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പ് ഭദ്രാസനാധിപനുമാണ് അദ്ദേഹം.
പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിംഹാസന കത്തീഡ്രലില്‍ നടന്ന സുന്ത്രോണീസോ (സ്‌ഥാനാരോഹണ) ശുശ്രൂഷയ്‌ക്കു ശ്രേഷ്‌ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവയും മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും നേതൃത്വം നല്‍കി.
പ്രാര്‍ഥനയ്‌ക്കും വേദവായനയ്‌ക്കും ശേഷം, സ്‌ഥാനമേല്‍ക്കുന്ന മെത്രാപ്പോലീത്തയെ സിംഹാസനത്തിലിരുത്തി 'സ്‌ഥാനത്തിനു യോഗ്യന്‍' എന്നര്‍ഥമുള്ള 'ഓക്‌സിയോസ്' എന്നു മൂന്നു പ്രാവശ്യം പ്രധാന കാര്‍മ്മികന്‍ ചൊല്ലുകയും ജനം ഏറ്റുപറയുകയും ചെയ്‌തു.
മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്‌താത്തിയോസ്, തൃശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ ക്ലിമീസ്, മുവാറ്റുപുഴ മേഖലാധിപന്‍ ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
തുടര്‍ന്നു നടന്ന സ്വീകരണത്തില്‍ സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മന്ത്രിമാരായ സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, സണ്ണി ജോസഫ്, കെ. മുരളീധരന്‍, എം. ലിജു, പി.സി. വിഷ്‌ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്‌ണ, ടി. സിദ്ദിഖ്, പി.കെ. ബഷീര്‍, എ.പി. അനില്‍ കുമാര്‍, എന്‍. ഷംസുദ്ദീന്‍, അബ്‌ദുള്‍ ഗഫൂര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍ ഷാനിമോള്‍ ഉസ്‌മാന്‍, സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബെന്നി ബെഹനാന്‍ എം.പി, എം.എല്‍.എ.മാര്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്‌ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ബിഷപ്പുമാരായ ഡോ. യൂഹാനോന്‍ മാര്‍ അലക്‌സിയോസ്, ഡോ. ആന്റണി മാര്‍ സില്‍വാനിയോസ്, മാത്യൂസ് മാര്‍ സില്‍വാനോസ്, ജെ. സുന്ദര്‍ സിങ്, ഡോ. സെല്‍വദാസ് പ്രമോദ്, ഡോ. ജോര്‍ജ് ഈപ്പന്‍, സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ കമാന്‍ഡര്‍ കേണല്‍ പ്രകാശ് ചന്ദ്ര പ്രധാന്‍, ചീഫ് സെക്രട്ടറി കേണല്‍ ജേക്കബ് ജോസഫ്, സെറംപൂര്‍ സെനറ്റ് പ്രസിഡന്റ് ഡോ.സി.ഐ. ഡേവിഡ് ജോയ്, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പ്രതിനിധി സഭാധ്യക്ഷന്‍ ഡോ. ജോണ്‍ മാത്യു, എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് എം. സംഗീത് കുമാര്‍, എ.ഡി.ജി.പി: പി. വിജയന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്‍, മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, സഭ വൈദിക ട്രസ്‌റ്റി ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വിവിധ സഭാ വൈദികര്‍, എക്യുമെനിക്കല്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.







Comments