
തിരുവനന്തപുരം: ശബരിമല ആചാരാനുഷ്‌ഠാനങ്ങളും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്നു മേല്‍ശാന്തി സമാജം ആവശ്യപ്പെട്ടു. ശബരിമലയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ശബരിമല തന്ത്രിമാരെയും താഴ്‌ത്തിക്കെട്ടി സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും സമാജം ചൂണ്ടിക്കാട്ടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏകദേശം 1200 ക്ഷേത്രങ്ങള്‍ നിത്യനിദാനം നടത്തിവരുന്നതു ശബരിമലയെ ആശ്രയിച്ചാണ്. ശബരിമല തകര്‍ക്കപ്പെട്ടാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പിനെതന്നെ ബാധിക്കും. ശബരിമല തന്ത്രിസ്‌ഥാനം നിലവില്‍ പാരമ്പരമായി കൈമാറി വരുന്നതാണ്. ഇതിനെപ്പറ്റി കോടതി വ്യക്‌തമായി പരാമര്‍ശം നടത്തിയിട്ടുള്ളതുമാണ്. ആ ഉന്നത പദവിയെപ്പറ്റി വ്യാജ ആരോപണം ചമച്ചുവിടുന്നതു ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസത്തെ തകര്‍ക്കാനാണ്. ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ നടത്തുന്നവര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി കെ. മുരളീധരനു മേല്‍ശാന്തി സമാജം നിവേദനം നല്‍കി. മേല്‍ശാന്തി സമാജം പ്രസിഡന്റ് പുതുമന മനു നമ്പൂതിരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സെക്രട്ടറി മാടവന പരമേശ്വരന്‍ നമ്പൂതിരി പ്രമേയം അവതരിപ്പിച്ചു.







Comments