മനസില്‍ തോരാതെ പെയ്യുന്ന മഴ,
ഇരുണ്ട് കൂടുന്ന കാര്‍മേഘം,
ചുറ്റും ഇരുട്ട്...
ഭയം തോന്നുന്നു,
മനസ് പിടയുന്നു.
മകനെ കുറിച്ചുള്ള ഓര്‍മ്മകള്‍
മനസിലേക്ക്
ഇരമ്പിയാര്‍ത്ത് വരുന്നു.
എവിടെ മകന്?.
വായുവില്‍ അലിഞ്ഞുചേര്‍ന്നോ?.
പിതൃലോകത്ത് മറ്റു പിതൃക്കളോടൊപ്പമോ?
വിഷ്ണുപാദം പൂകിയോ?.
മോക്ഷപ്രാപ്തി ലഭിച്ചുവോ?.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി...
ചോദ്യങ്ങളെ ഞാന്‍ മറക്കുന്നു.
പുനര്‍ജന്മസിദ്ധാന്തത്തില്‍ വിശ്വസിക്കാന്‍
മനസ് വെമ്പുന്നു,
പുതിയൊരു ജ്ഞാനവഴി
മുന്നില്‍...
അതിലൂടെ നടക്കാം.
പതിനാറ് ബലിതര്പ്പണങ്ങള്കൊണ്ട്
സ്വതന്ത്രമായ ആ ആത്മാവ്,
മറ്റൊരു ശ്രേഷ്ഠമായ,
പവിത്രമായ
ഒരമ്മയുടെ മാതൃത്വത്തില്‍
പ്രവേശിച്ചു കാണും.
ഇടവേളകളില്ലാത്ത
എന്റെ പ്രാര്‍ഥനകള്‍..
മകന്റെ കര്‍മ്മഫലം.
എറ്റവും പരിപാവനമായ സ്ഥലത്ത്
അവന് പുനര്‍ജനിക്കട്ടെ...
ഇപ്പോഴും,
മനസില്‍ തോരാതെ പെയ്യുന്ന മഴ
ഇരുണ്ട് കൂടുന്ന കാര്‍മേഘം
ചുറ്റും ഇരുട്ട്...





Comments