
വേള്‍ഡ് വൈഡ് വെബ്ബിന്റെ 25 വര്‍ഷങ്ങള്‍: മനുഷ്യചരിത്രത്തെ മാറ്റിമറിച്ച ഒരു ആശയത്തിന്റെ കഥ.
മനുഷ്യനെ ഒന്നിപ്പിക്കുന്നതില്‍ ഇന്ന് ഏറ്റവും വലിയ പങ്കു വഹിക്കുന്ന വേള്‍ഡ് വൈഡ് വെബ്ബ് നിലവില്‍ വന്നിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു. 'ഇന്റര്‍നെറ്റ്' എന്നും 'വെബ്' എന്നും നമ്മള്‍ പലപ്പോഴും ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ രണ്ടും ഒന്നല്ല. ഇന്റര്‍നെറ്റ് വിവരങ്ങള്‍ കൈമാറാനുള്ള ആഗോള ശൃംഖലയാണെങ്കില്‍, ആ ശൃംഖലയെ സാധാരണ മനുഷ്യന് ഉപയോഗപ്രദമാക്കിയ വാതിലാണ് വേള്‍ഡ് വൈഡ് വെബ്. മനുഷ്യരാശിയുടെ വിജ്‌ഞാനചരിത്രത്തില്‍ അച്ചടി യന്ത്രത്തിനും വൈദ്യുതിക്കും ശേഷം ഏറ്റവും വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ കണ്ടുപിടിത്തങ്ങളിലൊന്നായി ഇന്ന് വേള്‍ഡ് വൈഡ് വെബിനെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. വെബ്‌സൈറ്റ് വിലാസങ്ങള്‍ക്ക് മുന്നിലുള്ള ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു ആണ് വേള്‍ഡ് വൈഡ് വെബ്ബിറെ സൂചകം.
വെബ്ബിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം സാങ്കേതിക നേട്ടത്തിന്റെ ആഘോഷത്തിനപ്പുറം ലോകം എങ്ങനെ ആശയവിനിമയം നടത്തുന്നു, അറിവ് പങ്കിടുന്നു, വ്യാപാരം നടത്തുന്നു, രാഷ്‌ട്രീയം ചര്‍ച്ച ചെയ്യുന്നു, സ്‌നേഹിക്കുന്നു, പഠിക്കുന്നു, പ്രതിഷേധിക്കുന്നു എന്നതെല്ലാം പുനര്‍നിര്‍വചിച്ച ഒരു വിപ്ലവത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്.ഒരു ആശയം ലോകത്തെ മാറ്റിയപ്പോള്‍.
വേള്‍ഡ് വൈഡ് വെബ്ബിന്റെ ചരിത്രം ആരംഭിക്കുന്നത് 1989 മാര്‍ച്ചിലാണ്. യൂറോപ്യന്‍ ആണവ ഗവേഷണ കേന്ദ്രമായ സേണില്‍ (ങ്കഞ്ഞ"മ്മ) ജോലി ചെയ്‌തിരുന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്‌ഞനായ ടിം ബെര്‍ണേഴ്‌സ്-ലീ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാന്‍ കഴിയുന്ന ഒരു ശൃംഖല എന്ന ആശയം മുന്നോട്ടുവച്ചു. പിന്നീട് സഹപ്രവര്‍ത്തകനായ റോബര്‍ട്ട് കായിയോ യോടൊപ്പം അദ്ദേഹം വികസിപ്പിച്ച എച്ച്.ടി.എം.എല്‍ (ഹൈപ്പര്‍ ടെക്‌സ്റ്റ് മാര്‍ക്കപ്പ് ലാങ്വേജ്), എച്ച്.ടി.ടി.പി. (ഹൈപ്പര്‍ ടെക്‌സ്റ്റ് ട്രാന്‍സ്‌ഫര്‍ പ്രോട്ടോക്കോള്‍), യു.ആര്‍.എല്‍.(യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍) എന്നീ അടിസ്‌ഥാന സാങ്കേതികവിദ്യകളാണ് ആധുനിക വേള്‍ഡ് വൈഡ് വെബ്ബിന്റെ അടിത്തറയായി മാറിയത്.
ഈ ആശയത്തിന്റെ പ്രായോഗിക രൂപം 1991 ഓഗസ്‌റ്റ് ആറിനാണ് ലോകം കണ്ടത്. അന്നാണ് സെര്‍ണില്‍ നിന്നുള്ള ദ്ധക്ഷഗ്ന.്യനുത്സ.്യ എന്ന ആദ്യ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. വേള്‍ഡ് വൈഡ് വെബ് എന്താണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നുമുള്ള വിശദീകരണങ്ങളായിരുന്നു ആ വെബ്‌സൈറ്റിലുണ്ടായിരുന്നത്. ഇന്ന് കോടിക്കണക്കിന് വെബ്‌സൈറ്റുകളുള്ള ഡിജിറ്റല്‍ ലോകത്തിന്റെ തുടക്കം ആ ലളിതമായ വെബ്‌പേജിലൂടെയായിരുന്നു.
ആദ്യ വെബ്‌സൈറ്റ് ഓഗസ്‌റ്റ് ആറിനാണ് ജനങ്ങള്‍ക്ക് ലഭ്യമായതെങ്കിലും കാലക്രമേണ ഇന്റര്‍നെറ്റ് സമൂഹത്തിലും സാങ്കേതികലോകത്തും ഓഗസ്‌റ്റ് ഒന്ന് 'വേള്‍ഡ് വൈഡ് വെബ് ഡേ' എന്ന പേരില്‍ അനൗപചാരികമായി ആചരിക്കപ്പെടാന്‍ തുടങ്ങി. മനുഷ്യരുടെ ദൈനംദിന ജീവിതത്തിലും വ്യാപാരത്തിലും വിദ്യാഭ്യാസത്തിലും മാധ്യമപ്രവര്‍ത്തനത്തിലും ആശയവിനിമയത്തിലും വേള്‍ഡ് വൈഡ് വെബ് സൃഷ്‌ടിച്ച വിപ്ലവകരമായ മാറ്റങ്ങളെ ഓര്‍മിക്കാനും അതിന്റെ സാമൂഹിക സ്വാധീനം വിലയിരുത്താനുമുള്ള ദിനമായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട രാജ്യാന്തര ദിനമല്ല അത്.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വെബ് അതിവേഗം വളര്‍ന്നു. സര്‍വകലാശാലകളില്‍ ഒതുങ്ങിയിരുന്ന വിവരശൃംഖല സാധാരണ ജനങ്ങളിലേക്കെത്തി. പത്രങ്ങള്‍ ഡിജിറ്റലായി. ലൈബ്രറികള്‍ ഓണ്‍ലൈനായി. ബാങ്കുകള്‍ വെബ്ബിലൂടെ സേവനങ്ങള്‍ നല്‍കി. ഇ-കൊമേഴ്‌സ് ജനിച്ചു. ലോകത്തിന്റെ സാമ്പത്തിക ഭൂപടം തന്നെ മാറിത്തുടങ്ങി.
മുമ്പ് അറിവ് പുസ്‌തകശാലകളിലും ഗവേഷണകേന്ദ്രങ്ങളിലും വലിയ സ്‌ഥാപനങ്ങളിലും മാത്രമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. വെബ് ആ അവസ്‌ഥ മാറ്റിമറിച്ചു. ഇന്ന് ഒരു വിദ്യാര്‍ത്ഥിക്ക് ലോകത്തിലെ മികച്ച സര്‍വകലാശാലകളുടെ പഠനസാമഗ്രികള്‍ വീട്ടിലിരുന്ന് ലഭിക്കുന്നു. ഒരു കര്‍ഷകന് പുതിയ കൃഷിരീതികളെക്കുറിച്ച് അറിയാന്‍ കഴിയും. ഒരു രോഗിക്ക് ചികിത്സാസംബന്ധിയായ വിവരങ്ങള്‍ തേടാം. ഒരു കലാകാരന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് സ്വന്തം സൃഷ്‌ടികള്‍ എത്തിക്കാം.
അറിവിന്റെ ഈ ജനാധിപത്യവല്‍ക്കരണമാണ് വെബ്ബിന്റെ ഏറ്റവും വലിയ സംഭാവന.
വേള്‍ഡ് വൈഡ് വെബ് മാധ്യമലോകത്തെ ഏറ്റവും ശക്‌തമായി സ്വാധീനിച്ച കണ്ടുപിടിത്തങ്ങളിലൊന്നാണ്. ഒരു കാലത്ത് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ അടുത്ത ദിവസത്തെ പത്രത്തിനായി കാത്തിരിക്കേണ്ടി വന്നിരുന്നു. ഇന്ന് വാര്‍ത്തകള്‍ സംഭവിക്കുന്ന നിമിഷം തന്നെ ലോകമെമ്പാടുമെത്തുന്നു.
വെബിന്റെ വളര്‍ച്ചയ്‌ക്ക് പിന്നാലെ സാമൂഹികമാധ്യമങ്ങള്‍ ലോകത്തെ മറ്റൊരു ഘട്ടത്തിലേക്ക് നയിച്ചു. ഓരോ വ്യക്‌തിയും വിവരങ്ങളുടെ ഉപഭോക്‌താവ് മാത്രമല്ല, നിര്‍മ്മാതാവുമായി. ഒരു മൊബൈല്‍ ഫോണിലൂടെ ലോകശ്രദ്ധ നേടുന്ന വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും സൃഷ്‌ടിക്കപ്പെടുന്ന കാലമാണിത്.
ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കും ദുരന്തനിവാരണത്തിനും സാമൂഹിക ഐക്യത്തിനും വെബ് ശക്‌തമായ ഉപകരണമായി മാറിയപ്പോള്‍, വിദ്വേഷപ്രചരണത്തിനും തെറ്റായ വിവരവ്യാപനത്തിനും സ്വകാര്യതാ ലംഘനത്തിനും അതേ വെബ് വേദിയായതും യാഥാര്‍ഥ്യമാണ്.
വേള്‍ഡ് വൈഡ് വെബിന്റെ വളര്‍ച്ച ഇന്ത്യയുടെ വികസനപാതയും മാറ്റിമറിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി. ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യരംഗം, ടിക്കറ്റിങ്, നികുതി അടയ്‌ക്കല്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, ഇ-കൊമേഴ്‌സ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വെബ് അനിവാര്യ ഘടകമായി.
ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സ്‌മാര്‍ട്‌ഫോണുകളുടെയും വിലകുറഞ്ഞ ഡാറ്റയുടെയും വ്യാപനം ഈ മാറ്റത്തിന് കൂടുതല്‍ വേഗം നല്‍കി. ഭാഷാപരമായ തടസ്സങ്ങളും ക്രമേണ കുറഞ്ഞു. മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളിലെ ഡിജിറ്റല്‍ ഉള്ളടക്കത്തിന്റെ വളര്‍ച്ചയും വെബ്ബിന്റെ ജനകീയവല്‍ക്കരണത്തിന് ആക്കം കൂട്ടി.
വെബ്ബിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് സാങ്കേതികവിദ്യയെക്കാള്‍ രാഷ്ര്‌ടീയവും സാമൂഹികവുമാണ്. സ്വകാര്യത, വ്യക്‌തിഗത വിവരങ്ങളുടെ സുരക്ഷ, കൃത്രിമബുദ്ധിയുടെ സ്വാധീനം, ഡാറ്റയുടെ ഉടമസ്‌ഥാവകാശം, വലിയ ടെക് കമ്പനികളുടെ ആധിപത്യം, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ഇവയെല്ലാം വെബ്ബിന്റെ അടുത്ത അധ്യായം നിര്‍ണയിക്കുന്ന വിഷയങ്ങളാണ്.
വിവരസ്വാതന്ത്ര്യവും ഉത്തരവാദിത്തവും തമ്മിലുള്ള സന്തുലിതാവസ്‌ഥ നിലനിര്‍ത്തുകയാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളി.
നാളെയുടെ വെബ്
കൃത്രിമബുദ്ധി, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, മെഷീന്‍ ലേണിങ്, സെമാന്റിക് വെബ്, ഡിസെന്‍ട്രലൈസ്‌ഡ് വെബ്‌ഇവയൊക്കെയാണ് വെബ്ബിന്റെ അടുത്ത പരിണാമഘട്ടത്തെ രൂപപ്പെടുത്തുന്നത്. ഉപയോക്‌താവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി സ്വയം പ്രതികരിക്കുന്ന, ഭാഷാതടസ്സങ്ങള്‍ മറികടക്കുന്ന, കൂടുതല്‍ ബുദ്ധിപരമായ വെബ് സംവിധാനങ്ങളിലേക്കാണ് ലോകം നീങ്ങുന്നത്.
എന്നാല്‍ സാങ്കേതികവിദ്യ എത്ര വികസിച്ചാലും വെബ്ബിന്റെ അടിസ്‌ഥാന ദര്‍ശനം മാറുന്നില്ല. അറിവ് എല്ലാവര്‍ക്കും ലഭ്യമാകണം, വിവരങ്ങള്‍ സ്വതന്ത്രമായി ഒഴുകണം, ലോകം കൂടുതല്‍ ബന്ധിതമാകണം.
എം.എസ്. ജീജോ





Comments