
പരിഹാരം ഇല്ലാത്ത ഒരു പ്രശ്‌നവും ലോകത്ത് ഇല്ലെന്ന് വിശ്വസിക്കാനാണ് ഏവര്‍ക്കും ഇഷ്‌ടം. പക്ഷേ, യഥാസമയം അത് കണ്ടെത്തി പരിഹരിക്കണം എന്നുമാത്രം. പൂര്‍ണ്ണമായ വിശ്വാസത്തോടുകൂടി, തന്നെ സന്ദര്‍ശിക്കുന്നവരുടെ പ്രശ്‌നപരിഹാരത്തിന് ഒരു നിയോഗം പോലെ ജീവിതത്തിന്റെ സമയമത്രയും മാറ്റി വെച്ചിട്ടുള്ള മീര പണിക്കര്‍ എട്ടാം വയസിലാണ് ജ്യോതിഷ പഠനം തുടങ്ങിയത്.പെണ്‍കുട്ടികള്‍ക്ക് എത്തിപ്പെടാന്‍ കഴിയില്ല എന്ന് കരുതപ്പെട്ട മേഖലയില്‍ കഠിന ചിട്ടവട്ടങ്ങളുടെ അകമ്പടിയോടെ മഷി നോട്ടവും ജ്യോതിഷവും പഠിക്കുകയായിരുന്നു.അത് പതിനാറാം വയസില്‍ പൂര്‍ത്തിയാക്കി. 22 വയസുള്ളപ്പോള്‍ മന്ത്ര പഠനവും തുടങ്ങി. ഇതിനിടെ വിവാഹിതയായി. അനന്തരാവകാശികള്‍ ജനിക്കാന്‍ വേണ്ടി മാത്രം വിവാഹം എന്ന കഠിന നിഷ്‌ഠ അതേപടി ജീവിതത്തില്‍ പകര്‍ത്തി.
നൂറ്റാണ്ടുകളായി മനുഷ്യന്‍ തേടുന്ന പ്രശ്‌നപരിഹാരങ്ങളും അവയുടെ ഫലസിദ്ധികളും വ്യത്യസ്‌തമാണ്. ഭാരതീയ പാരമ്പര്യത്തില്‍ അത്തരം മന്ത്ര സിദ്ധികളുടെ കഥകളും സുലഭമാണ്. വ്യത്യസ്‌ത ഉപാസനാ രീതികളുമായി നമുക്കിടയില്‍ അത്ഭുതം സൃഷ്‌ടിക്കുന്നരുണ്ട്. തീവ്രമായ മന്ത്രാക്ഷരങ്ങള്‍ കൊണ്ട് വിസ്‌മയം തീര്‍ക്കുന്ന,പാരമ്പര്യ സിദ്ധികൊണ്ട് അത്ഭുത കൃപ ലഭിച്ചവര്‍..ആ ഗണത്തില്‍ ഉള്‍പ്പെട്ട ഒരു മഹിളാ രത്നമാണ് മീര പണിക്കര്‍ ! വെറ്റില ജ്യോതിഷം എന്ന അപൂര്‍വ മന്ത്ര സിദ്ധി, നാരായണപ്പണിക്കര്‍ എന്ന മുത്തച്‌ഛനില്‍നിന്ന് ബാല്യത്തിലെ പകര്‍ന്നു കിട്ടിയ പെണ്‍കുട്ടി. അത് ഒരു വര ദക്ഷിണയായി ഏറ്റുവാങ്ങി ജീവിതത്തില്‍ ഉടനീളം അതിന്റെ ഫലപൂര്‍ത്തീകരണത്തിനായി ഉപാസിച്ച മീരയുടെ കഥയാണ് ഇത്.
ഇപ്പോള്‍ കൊച്ചി നഗരത്തില്‍ കലൂരില്‍ മീര പണിക്കരുടെ വസതിയില്‍ സന്ദര്‍ശകരായി എത്തുന്നവര്‍, തളിര്‍ വെറ്റിലയില്‍ തെളിയുന്ന സത്യങ്ങള്‍ തിരിച്ചറിയുന്നു; വെറ്റില ജ്യോതിഷം എന്ന സിദ്ധി അനുഭവിച്ചറിയുന്നു. തന്റെ മുന്നില്‍ എത്തുന്നവരെ ഒരു അമ്മ ഭാവത്തില്‍ വരവേല്‍ക്കാനും ഉപാസനാ മൂര്‍ത്തികളുടെ കരുത്തില്‍ ഫലം പ്രവചിക്കാനും മീരാ പണിക്കര്‍ എന്ന പ്രകൃതി ശക്‌തികളെ ഉപാസിക്കുന്ന വനിതയ്‌ക്ക് കഴിയുന്നുവെന്ന് അവരെ സന്ദര്‍ശിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വെറ്റിലയില്‍ നോക്കി മൂലമന്ത്രം ചൊല്ലി പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും പരിഹാരം നിര്‍ദ്ദേശിക്കുകയുമാണ് ആ സിദ്ധി.ഇതിനൊപ്പം, ഒരു വര്‍ഷത്തോളം നിലവറയില്‍ സൂക്ഷിച്ച് പൂജിച്ച പച്ചമരുന്ന് കൂട്ടുകള്‍ വെറ്റിലയില്‍ തേച്ച് മന്ത്രജപം ചൊല്ലുമ്പോള്‍, പ്രശ്‌നങ്ങള്‍ ദൃശ്യങ്ങളായി തെളിയും. അതിനായുള്ള ഒരുക്കങ്ങളാണ് മീരാ പണിക്കരുടെ ജീവിതം.
എറണാകുളത്തിനടുത്ത് പുത്തന്‍കുരിശിലാണ് മീരയുടെ കുടുംബ വേരുകള്‍. ഏറെക്കാലമായി വയനാട്ടിലായിരുന്നു താമസമെങ്കിലും സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ഇപ്പോള്‍ എളമക്കരയില്‍ ഗ്രീന്‍ റോഡിലെ ഡ്രീം ഫ്‌ലവര്‍ ബൊനീറ്റ അപ്പാര്‍ട്ട്‌മെന്റില്‍ സ്‌ഥിരതാമസമായി. പരേതനായ മുരളീധരനാണ് ഭര്‍ത്താവ്. അദ്ദേഹം ജോത്സ്യനായിരുന്നു. മക്കള്‍: സുനിത (അധ്യാപിക), നമിത (അഭിഭാഷക). മരുമക്കള്‍: അരുണ്‍ കിഷോര്‍ (ജ്യോത്സ്യന്‍ പാഴൂര്‍ പടിപ്പുര), നവീന്‍ (പോലീസ്).
വിശ്വാസ ഉടമ്പടി
പൂര്‍ണ്ണമായ വിശ്വാസത്തോടുകൂടി, തന്നെ സന്ദര്‍ശിക്കുന്നവരുടെ പ്രശ്‌നപരിഹാരത്തിന് ഒരു നിയോഗം പോലെ ജീവിതത്തിന്റെ സമയമത്രയും മാറ്റി വെച്ചിട്ടുള്ള മീര പണിക്കര്‍ എട്ടാം വയസിലാണ് ജ്യോതിഷ പഠനം തുടങ്ങിയത്.പെണ്‍കുട്ടികള്‍ക്ക് എത്തിപ്പെടാന്‍ കഴിയില്ല എന്ന് കരുതപ്പെട്ട മേഖലയില്‍ കഠിന ചിട്ടവട്ടങ്ങളുടെ അകമ്പടിയോടെ മഷി നോട്ടവും ജ്യോതിഷവും പഠിക്കുകയായിരുന്നു.അത് പതിനാറാം വയസില്‍ പൂര്‍ത്തിയാക്കി. 22 വയസുള്ളപ്പോള്‍ മന്ത്ര പഠനവും തുടങ്ങി. ഇതിനിടെ വിവാഹിതയായി. അനന്തരാവകാശികള്‍ ജനിക്കാന്‍ വേണ്ടി മാത്രം വിവാഹം എന്ന കഠിന നിഷ്‌ഠ അതേപടി ജീവിതത്തില്‍ പകര്‍ത്തി. അങ്ങനെ ഒരു ഉപാസകയുടെ മനസുമായി സ്വകാര്യ സുഖങ്ങള്‍ ഉപേക്ഷിച്ച് നയിച്ച ജീവിതത്തിന് ഇപ്പോള്‍ 58 ന്റെ ചെറുപ്പം.
മഷിക്കൂട്ടിന്റെ രഹസ്യവും കൈമാറിയത് മുത്തച്‌ഛനാണ്. എട്ടാം വയസില്‍ അറപ്പുരയില്‍ കൊണ്ടുപോയി മന്ത്രോപദേശം നല്‍കി. ഉപാസന മൂര്‍ത്തികളുടെ അദൃശ്യ സാന്നിധ്യം അന്നേ തിരിച്ചറിഞ്ഞതാണ്. ജീവിതത്തില്‍ മറ്റൊന്നും വേണ്ടെന്ന് ആ നിമിഷം തീരുമാനിച്ചു. അച്‌ഛന്‍ കൃഷ്‌ണപ്പണിക്കരും മീരയെ പിന്തുണച്ചു. പെണ്‍കുട്ടികള്‍ക്ക് ഇതൊക്കെ കഴിയുമോ എന്ന് ആശങ്കപ്പെട്ട അമ്മ പിന്നീട് പിന്തുണച്ചുവെന്ന് മീര ഓര്‍ക്കുന്നു. പാരമ്പര്യമായി ലഭിച്ച കഴിവുകള്‍ വരും തലമുറ വഴി തുടരണമെന്ന മായ പണിക്കരുടെ ആഗ്രഹം സഫലമാകുമെന്ന വ്യക്‌തമായ സൂചനയാണ് ഇപ്പോഴുള്ളത്.
വെറ്റിലയിലെ മന്ത്രം
തന്നെ സന്ദര്‍ശിക്കുന്നവര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന കര്‍ത്തവ്യമാണ് തളിര്‍ വെറ്റിലകള്‍ നിരത്തുന്നതിന് മുന്‍പ് ചെയ്യുക. അതിനായി മനസും ശരീരവും ഒരുക്കേണ്ടതുണ്ട്. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ അനുഷ്‌ഠാനങ്ങള്‍ തുടങ്ങണം. പൂജാകര്‍മ്മങ്ങള്‍ക്ക് അഞ്ച് കര്‍മ്മികളും രണ്ട് സഹായികളും ഉണ്ട്. വിശദീകരിക്കാനാവാത്ത ഒരു പ്രഹേളികയാണ് ജീവിതം എന്ന തിരിച്ചറിവ്. പ്രകൃതിശക്‌തികളെ ഉപാസിച്ച് നേടുന്ന കഴിവുകള്‍.അതിലൂടെ അവതരിപ്പിക്കുന്ന പ്രശ്‌നപരിഹാരങ്ങള്‍. ഉപാസനാമൂര്‍ത്തികള്‍ മാതൃഭാവത്തിലും രൗദ്രഭാവത്തിലും തന്റെ വിളിപ്പുറത്ത് ഉണ്ടെന്ന് വിശ്വസിക്കുന്ന ശക്‌തി.ആ കരുത്തിനെ സ്വാര്‍ത്ഥ താല്‌പര്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നുമാത്രം.
സന്ദര്‍ശകര്‍ കൊണ്ടുവരുന്ന വെറ്റിലക്കെട്ടുകള്‍ക്ക് മുന്നില്‍ ഇരിക്കുമ്പോള്‍ ശാരീരിക ക്ഷീണങ്ങള്‍ പറ പറക്കും.
ശാസ്‌ത്രവും വിശ്വാസവും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ ആണെന്ന് വിശ്വസിക്കാനാണ് മീര പണിക്കര്‍ക്ക് ഇഷ്‌ടം.ഇപ്പോള്‍ പഴമകളുടെ പുണ്യം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി.സന്ദര്‍ശകരില്‍ സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ ഉള്ളവര്‍ മാത്രമല്ല സാധാരണക്കാരുമുണ്ട്.
ഒരു കെട്ട് വെറ്റിലയും ഏഴ് നാണയങ്ങളുമായി എത്തുന്നവര്‍ക്ക് സംശയങ്ങള്‍ക്കുള്ള ഉത്തരം കിട്ടും. കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രസാദമായി നല്‍കുന്ന അരി ഉള്‍പ്പെടെയുള്ള ചെറുപൊതികള്‍ മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി നല്‍കും. പ്രശ്‌നങ്ങളുടെ കാഠിന്യം അനുസരിച്ചായിരിക്കും ഓരോ ദിവസത്തെയും ലക്ഷണങ്ങള്‍.കാഠിന്യം കുറയുന്നത് മേശപ്പുറത്ത് വച്ച നാരങ്ങയില്‍ അറിയാനാകും. ശുഭലക്ഷണങ്ങള്‍ക്ക് ഒപ്പം അശുഭ ലക്ഷണങ്ങളും തെളിയും. അതൊരു കണ്‍കെട്ടല്ല. ജാലവിദ്യയും അല്ല. പ്രകൃതി ശക്‌തികളുടെ പിന്തുണയോടെയുള്ള കര്‍മ്മങ്ങള്‍ മാത്രം. പ്രകൃതിയെ അറിയുമ്പോള്‍ പലതും മുന്‍കൂട്ടി അറിയാന്‍ കഴിയും.
അവരവരുടെ ഫലം തെളിയുന്ന വെറ്റിലകളെ ഒരാള്‍ക്ക് ശേഖരിക്കാന്‍ കഴിയൂ എന്നതാണ് ഈ ശാസ്‌ത്രത്തിന്റെ പ്രത്യേകത. വെറ്റിലകളുടെ എണ്ണവും വലിപ്പവും മറ്റു പ്രത്യേകതകളും കണക്കാക്കി കണക്കുകളിലൂടെ കാര്യങ്ങള്‍ മനസിലാക്കും. അതിനാല്‍ ഗണിതശാസ്‌ത്രത്തിന്റെ കൃത്യത ഉത്തരങ്ങളില്‍ പ്രതിഫലിക്കും .ഇതില്‍ ഊഹാപോഹങ്ങള്‍ക്ക് സ്‌ഥാനമില്ല. മോഷണം, ആഭിചാരം, അപകടങ്ങള്‍ കര്‍മ്മദോഷങ്ങള്‍ എന്നിവ മഷിയില്‍ തെളിയും.
പച്ചമരുന്നും മറ്റു ചില കൂട്ടുകളും അരച്ചാണ് വെറ്റിലയില്‍ തേക്കുന്ന മഷി തയ്യാറാക്കുന്നത് ഇതിനായി ഒരു മണ്ഡലക്കാലം (41 ദിവസം) വൃതമിരിക്കണം. മന്ത്രങ്ങളിലൂടെ ഇതിന് ശക്‌തിപകരും. മഷിക്കൂട്ട് ഒരു വര്‍ഷം നിലവറയില്‍ വച്ച് പൂജിക്കണം മരുന്നു കൂട്ടു രഹസ്യമാണ്. എപ്പോഴും തയ്യാറാക്കാനുമാവില്ല. ഇടംകയ്യില്‍
വെറ്റില വെച്ച് വലംകൈയുടെ ചൂണ്ടുവിരല്‍ കൊണ്ട് മഷി തേച്ചുപിടിപ്പിച്ച് മന്ത്രജപം നടത്തും. അപ്പോള്‍ പ്രശ്‌നങ്ങള്‍ ദൃശ്യങ്ങളായി തെളിയും. കാണാതായ വസ്‌തുക്കള്‍, ഒളിവില്‍ പോയവര്‍, നാടുവിട്ടുപോയവര്‍ എന്നിങ്ങനെ പലതും തെളിഞ്ഞ അനുഭവമുണ്ട്.
ജ്യോതിഷ പഠനത്തിന് ശേഷമുള്ള ഉപരിപഠനമാണ് വെറ്റില ജ്യോതിഷമെന്ന് കരുതുന്നവരുണ്ട്. ജ്യോതിഷമാണ് അടിസ്‌ഥാനം.വരാഹ മിഹിര മഹര്‍ഷിയുടെ ഹോരശാസ്‌ത്രം ഉള്‍പ്പെടെ പഠിക്കണം. വെറ്റില ജ്യോതിഷത്തിന് സമയനിബന്ധനയില്ല. കവടിയില്ല. ഏതുസമയത്തും പറയാം. മറ്റ് പ്രശ്‌ന രീതികളെപ്പോലെ ആരൂഡം തടസപ്പെടാന്‍ സാധ്യതയില്ല. വെറ്റില നോക്കി മൂലമന്ത്രം ചൊല്ലി പ്രശ്‌നം കണ്ടെത്തി പരിഹാരം നിര്‍ദ്ദേശിക്കുമ്പോള്‍,കണക്കുകള്‍ക്ക് അവസാനം കിട്ടുന്ന സംഖ്യക്ക് അധിപനായ ദേവതയും ആ സംഖ്യയുടെ ഫലവും വെറ്റിലയില്‍ തെളിയും. പ്രകൃതിയോട് ചോദിച്ചാല്‍ കിട്ടാത്ത ഉത്തരങ്ങള്‍ ഇല്ലെന്ന് മീര പറയും.പ്രകൃതിയുടെ മുന്നറിയിപ്പുകള്‍ തിരിച്ചറിയാനുള്ള സിദ്ധി കൈവശമുണ്ടായിരുന്നവര്‍ പലരും അരങ്ങൊഴിഞ്ഞു. മന്ത്രങ്ങളും ചികിത്സകളും നാട് നീങ്ങി.പുതിയ തലമുറ ശ്രദ്ധിക്കാതായതോടെ പല അമൂല്യ ഗ്രന്ഥങ്ങളും നഷ്‌ടപ്പെട്ടു. പ്രവചന സിദ്ധിയുള്ള ആചാര്യന്മാര്‍ ഇല്ലാതായി.അക്കൂട്ടത്തില്‍ അവശേഷിക്കുന്ന ഒന്നാണ് വെറ്റില ജ്യോതിഷം.
ജ്യോതിഷ പ്രശസ്‌തി
രാജ്യം എത്ര പുരോഗമിച്ചിട്ടും ആഭിചാര പ്രയോഗങ്ങള്‍ കൂടി വരികയാണെന്ന ഒരു മറുവശം ഇവിടെ നിലനില്‍ക്കുന്നുണ്ടെങ്കിലും വെറ്റില ജ്യോതിഷത്തിന്റെ ആധികാരികതയും പ്രശസ്‌തിയും കാക്കാന്‍ കേരളത്തില്‍ മീര പണിക്കരോളം നിലകൊള്ളുന്നവര്‍ ഏറെയില്ല. ആഭിചാര പ്രയോഗങ്ങള്‍ നടത്താന്‍ മന്ത്രവിദ്യകളെ ഉപയോഗിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. ദുര്‍മൂര്‍ത്തികളുമായുള്ള സഹവാസം അത്തരക്കാരെ ക്രൂരന്മാരാക്കുന്നു.എന്നാല്‍ പ്രശ്‌നപരിഹാരത്തിന് മന്ത്രങ്ങളെ നല്ല രീതിയില്‍ വിനിയോഗിക്കണം എന്നാണ് മീരയുടെ മതം. വിത്തിനുള്ളില്‍ വൃക്ഷം ഉള്ളതുപോലെയാണ് മന്ത്രങ്ങള്‍. വേണ്ട രീതിയില്‍ അതിനെ നട്ടുവളര്‍ത്തണം. മന്ത്രാക്ഷരങ്ങളുടെ ഫലം അഗ്നിയെക്കാള്‍ തീവ്രമാണ്. ഓരോ മൂര്‍ത്തിയുടെയും ഉപാസനാ രീതി വ്യത്യസ്‌തമാണ്. ഇക്കാലയളവില്‍ നിരവധി പേര്‍ക്ക് ആശ്വാസം പകരുന്ന അനുഭവങ്ങള്‍ പാരമ്പര്യമായി ലഭിച്ച വെറ്റില ജ്യോതിഷം വഴി നല്‍കാന്‍ കഴിഞ്ഞത് പുണ്യമായി കരുതുകയാണ് മീര.





Comments