തിരുവനന്തപുരം: സംസ്ഥാനത്ത് മുട്ടവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഉണ്ടായ വിലവർധന കുടുംബ ബജറ്റിനെയും ബാധിക്കുന്ന തരത്തിലായി. നിലവിൽ താറാവുമുട്ടയ്ക്ക് 15 രൂപയും നാടൻ കോഴിമുട്ടയ്ക്ക് 10 രൂപയുമാണ് വിപണിവില.
ആറ് മാസം മുമ്പ് 11 രൂപയുണ്ടായിരുന്ന താറാവുമുട്ട കഴിഞ്ഞ മാസം കൂടി വിലകയറി നിലവിലെ നിരക്കിലെത്തി. 7 രൂപയായിരുന്ന നാടൻ കോഴിമുട്ടയും ഇപ്പോൾ 10 രൂപയായി. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധാരണ കോഴിമുട്ടയ്ക്കും 9 രൂപവരെയാണ് വില. ചില്ലറ വിപണിയിൽ ഇത് 8.50 മുതൽ 9 രൂപ വരെയാണ്.
മുട്ടവില ഉയർന്നതോടെ ഹോട്ടലുകളിലും മുട്ട വിഭവങ്ങൾക്ക് വില കൂട്ടിയിട്ടുണ്ട്. തീറ്റയുടെ വിലവർധനയും പാടശേഖരങ്ങളിൽ നിന്ന് തീറ്റ ലഭിക്കാത്ത സാഹചര്യവും കാരണം നിരവധി പേർ താറാവ് വളർത്തൽ അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മുമ്പ് 68 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടായിരുന്ന താറാവുമുട്ടകൾ തീറ്റക്ഷാമത്തെ തുടർന്ന് 48 മുതൽ 50 ഗ്രാം വരെയായി കുറഞ്ഞെന്നും ഇതോടെ മുട്ട ഉൽപ്പാദനവും ഫാമിങ്ങും കടുത്ത പ്രതിസന്ധിയിലാണെന്നും കർഷകർ പറയുന്നു.

Comments