ന്യൂഡൽഹി: ലോക്സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനെ ഡി.എം.കെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. എന്നാൽ, മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലായിരുന്നു ഡി.എം.കെയുടെ പ്രതികരണം.
സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാകുന്നത് വരെ കാത്തിരിക്കാതെ, നിലവിലെ ലോക്സഭ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ ആവശ്യപ്പെട്ടു.
ജനസംഖ്യാ നിയന്ത്രണത്തിൽ മാതൃകയായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുതിയ മണ്ഡല പുനർനിർണയം തിരിച്ചടിയാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സീറ്റുകൾ പുനഃക്രമീകരിക്കുമ്പോൾ തെക്കൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ രാഷ്ട്രീയ പ്രാതിനിധ്യം കുറയാൻ ഇടവരരുത്. അത്തരമൊരു സാഹചര്യമാണെങ്കിൽ മണ്ഡല പുനർനിർണയ നടപടികൾ അടുത്ത 25 വർഷത്തേക്ക് മാറ്റിവെക്കണമെന്നും തിരുച്ചി ശിവ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Comments