തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയും യു.ഡി.എഫും മാപ്പ് പറയണമെന്ന് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകൾ സംസ്ഥാനത്തിന് മികച്ച റവന്യൂ വരുമാന വളർച്ചയുണ്ടായതായി വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മെയ് അവസാനം യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ നയങ്ങളുടെയും നടപടികളുടെയും തുടർച്ചയാണ് ഈ നേട്ടമെന്നും, അത് എൽ.ഡി.എഫിന്റെ സാമ്പത്തിക സമീപനങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്നും ബാലഗോപാൽ വ്യക്തമാക്കി.
യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിലെ പ്രധാന വാദങ്ങൾ എ.ജിയുടെ ഔദ്യോഗിക കണക്കുകൾ വന്നതോടെ തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. വരുമാന വളർച്ചയില്ലെന്ന പേരിൽ വികസന പ്രവർത്തനങ്ങളും സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമ പദ്ധതികളും വെട്ടിക്കുറയ്ക്കണമെന്ന യു.ഡി.എഫിന്റെ നിലപാടിന് ആദ്യ പാദത്തിലെ കണക്കുകൾ ശക്തമായ തിരിച്ചടിയാണെന്നും അദ്ദേഹം വിമർശിച്ചു.
2026 ജനുവരിയിൽ എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിലെ വരുമാന ലക്ഷ്യങ്ങൾ യാഥാർഥ്യമാകുമെന്നതിന് ഈ കണക്കുകൾ തെളിവാണെന്നും ബാലഗോപാൽ പറഞ്ഞു. ബജറ്റിൽ ലക്ഷ്യമിട്ട മൊത്തം റവന്യൂ വരുമാനത്തിൽ 33,311 കോടി രൂപ ആദ്യ മൂന്ന് മാസത്തിനുള്ളിൽ ലഭിച്ചെന്നും, അതിൽ 28,060 കോടി രൂപ നികുതി വരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി.എസ്.ടി വകുപ്പിൽ മുൻ സർക്കാർ നടപ്പാക്കിയ ഘടനാപരമായ മാറ്റങ്ങളും നികുതി ചോർച്ച തടയാൻ സ്വീകരിച്ച ഐ.ടി അധിഷ്ഠിത നടപടികളുമാണ് ഈ വരുമാന വർധനവിന് കാരണമെന്നും, വരുമാനം സമാഹരിക്കുന്നതിൽ മാത്രമല്ല അത് വികസനത്തിനായി വിനിയോഗിക്കുന്നതിലും ആദ്യ പാദത്തിൽ വലിയ മുന്നേറ്റമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments