ചൈന ടൗൺ: സിംഗപ്പൂരിലെ ചൈനാടൗണിൽ ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന രത്നം കവർന്ന കേസിൽ ഇന്ത്യൻ പൗരന് സിംഗപ്പൂർ കോടതി തടവുശിക്ഷ വിധിച്ചു. 1,54,000 യു.എസ്. ഡോളർ വിലമതിക്കുന്ന യഥാർത്ഥ ഡയമണ്ടുമായി വ്യാജ ഡയമണ്ട് മാറ്റിസ്ഥാപിച്ച കേസിലാണ് ശിക്ഷ.
മംഗ്രോലിയ മനോജ്കുമാർ കുർജിഭായ്, സെറാസിയ മിലാൻ റാംനിക്ഭായ് എന്നീ രണ്ട് ഇന്ത്യൻ പൗരന്മാരാണ് കുറ്റകൃത്യത്തിന് പിന്നിൽ. ഒന്നാം പ്രതിയായ മംഗ്രോലിയ മനോജ്കുമാറിന് രണ്ട് വർഷവും രണ്ട് മാസവും രണ്ട് ആഴ്ചയും തടവുശിക്ഷ വിധിച്ചു. രണ്ടാമത്തെ പ്രതിയുടെ വിചാരണ വെള്ളിയാഴ്ച നടക്കും. സിംഗപ്പൂരിലെ ചൈനാടൗണിലുള്ള 'ഡയാനോച്ച്' ജ്വല്ലറിയിൽ നിന്നാണ് ഇവർ രത്നം കവർന്നത്.
ഗുജറാത്തിലെ സൂറത്തിൽ നിന്ന് മോഷ്ടിക്കാൻ ലക്ഷ്യമിട്ട ഡയമണ്ടിന്റെ മാതൃകയിലും സീരിയൽ നമ്പറിലും കൃത്യമായി ഒരു വ്യാജ രത്നം ഇവർ മുൻകൂട്ടി നിർമ്മിച്ചിരുന്നു. ജൂൺ 19-നാണ് ഇവർ ചാംഗി എയർപോർട്ട് വഴി സിംഗപ്പൂരിലെത്തിയത്. തുടർന്ന് ജ്വല്ലറിയിലെത്തിയ പ്രതികളിൽ ഒരാൾ സെയിൽസ് മാനേജറുടെ ശ്രദ്ധ തിരിക്കുകയും, മറ്റെയാൾ കയ്യിലുണ്ടായിരുന്ന വ്യാജ രത്നം പുറത്തെടുത്ത് യഥാർത്ഥ 4.95 കാരറ്റ് രത്നത്തിനു പകരം വയ്ക്കുകയായിരുന്നു. യഥാർത്ഥ ഡയമണ്ട് അയാൾ വായിൽ ഒളിപ്പിച്ചു.
ഇവർ കടയിൽ നിന്ന് പോയതിന് പിന്നാലെ സംശയം തോന്നിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് അവിടെയുള്ള രത്നം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഹോട്ടലിൽ തിരിച്ചെത്തിയ ഇവർ പെട്ടെന്ന് ചെക്ക് ഔട്ട് ചെയ്ത് ഇന്ത്യയിലേക്ക് പോകാനായി എയർപോർട്ടിലെത്തിയെങ്കിലും, ഇമിഗ്രേഷൻ ക്ലിയറൻസിനിടെ രാത്രി 8:50-ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യഥാർത്ഥ ഡയമണ്ട് പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

Comments