തൃശ്ശൂർ: ബിജെപി കേരള ഘടകത്തിനു തലവേദന സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി പുറത്താക്കപ്പെട്ട മുൻ ഓഫീസ് സെക്രട്ടറി അക്ഷയ്. തെരഞ്ഞെടുപ്പ് സമയത്ത് 25 കോടിയോളം രൂപയുടെ കള്ളപ്പണം തൃശൂരിലെ ബിജെപി ഓഫീസിൽ എത്തിച്ചുവെന്നാണ് വെളിപ്പെടുത്തൽ. 17 ചാക്കുകളിൽ നിറച്ച പണം തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു വാഹനത്തിലായിരുന്നു എത്തിച്ചതെന്നും ഇയാൾ പറയുന്നു.
ബിജെപി ജില്ലാ ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലെ വീട്ടിലുമാണ് പണം സൂക്ഷിച്ചത് എന്നും അക്ഷയ് പറയുന്നു. കള്ളപ്പണ ഇടപാട് അറിഞ്ഞതിനാലാണ് തന്നെ പുറത്താക്കിയതെന്നും ഇയാൾ പറയുന്നു. കൊടകര കുഴൽപ്പണക്കേസിനും തെരഞ്ഞടുപ്പ് സാധനങ്ങൾ വിതരണം ചെയ്തതിലെ അഴിമതിയാരോപണങ്ങൾക്കും ശേഷം ബിജെപി ക്കെതിരെ ഉയരുന്ന കടുത്ത ആരോപണമാണിത്. അതേസമയം വെളിപ്പെടുത്തലുകൾ നടത്തിയ തനിക്ക് ജീവൻ നഷ്ടപ്പെടുമെന്ന ഭയം ഉണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി ബിജെപി നേതാക്കളാണെന്നും അക്ഷയ് പറഞ്ഞു.
എന്നാൽ ആരോപണം തള്ളിയ ബിജെപി ജില്ലാ നേതൃത്വം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.

Comments